Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: പ്രവചനങ്ങളെ മറികടന്നുള്ള സ്ഥിതിവിവരക്കണക്കുകളാണ് അമേരിക്കൻ സമ്പദ്ഘടനയുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത്. നിരക്കു കുറക്കൽ പ്രതീക്ഷകള വിപണി മറികടക്കുകയും ചെയ്തിരിക്കുന്നു. ജിഡിപിയും പിഎംഐയും ഡൂറബിൾ ഗുഡ്‌സ് ഓർഡറും കാർഷികേതര മേഖലയിലെ തൊഴിലുമെല്ലാം മുകളിലേക്കു കുതിക്കുകയും ചെയ്തു. മൂന്നാം ത്രൈമാസത്തിൽ 4.8 ശതമാനം വളർച്ചയോടെ ശക്തമായ ജിഡിപി പ്രവചനങ്ങളെ തകർത്ത ശേഷം നാലാം ത്രൈമാസത്തിലും 3.4 ശതമാനമെന്ന നിലയിലായിരുന്നു. പ്രതിരോധ, ഗതാഗത രംഗങ്ങൾ ഒഴിച്ചുള്ള ഡൂറബിൾ ഗുഡ്‌സ് ഓർഡർ കോവിഡിനു മുൻപുള്ള നിലയിലെത്തുകയും ചെയ്തിരിക്കുന്നു. പണപ്പെരുപ്പവും ശമ്പളവുമായി ബന്ധപ്പട്ട കണക്കുകളുമെല്ലാം മികച്ച നിലയിലാണ്. കാർഷികേതര മേഖലയിൽ മാർച്ച് മാസത്തിൽ മാത്രം 303000 ജോലികളാണ് കൂട്ടിച്ചേർക്കപ്പെട്ടത്.
പണപ്പെരുപ്പത്തിന്റെ കാര്യം എടുക്കുമ്പോൾ നോൺ ഹൗസിങ്, കോർ സർവീസസ് പണപ്പെരുപ്പ നിരക്ക് (ഇത് ചലനാത്മകമായ തൊഴിൽ വിപണിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു) ഉയർന്നു കൊണ്ടിരിക്കുകയാണ്.

മോർട്ട്‌ഗേജ് നിരക്കുകൾ ഏഴു ശതമാനത്തിലേക്ക് ഉയർന്നതിന് ആനുപാതികമായി ഹൗസിങ് വിപണി ഇടിഞ്ഞിട്ടില്ലെന്നും ബന്ധൻ എഎംസി, ഫിക്‌സഡ് ഇൻകം ഇക്കണോമിസ്റ്റ് ശ്രീജിത്ത് ബാലസുബ്രഹ്‌മണ്യൻ പറഞ്ഞു. ഭവന വിലയിലെ വളർച്ച താഴേക്കു വരുന്നതാണ് കഴിഞ്ഞ വർഷം കാണാനായത്. കുറഞ്ഞ തോതിലെ ലഭ്യതയെ തുടർന്ന് ഹൗസിങ് രംഗത്ത് ഉയർച്ചാ സാധ്യതയും ദൃശ്യമായി. ദീർഘകാല മോർട്ട് ഗേജ് നിരക്കിനേക്കാൾ വളരെ താഴ്ന്ന നിലയിൽ പുറത്തേക്കു പോകാൻ ഉടമസ്ഥർക്കു താൽപര്യമില്ലാത്തതിനാൽ പുതിയ വിൽപനകൾ ശക്തമായവയായിരിക്കും. ഉപഭോക്തൃ താൽപര്യവും മൊത്തത്തിൽ തടസങ്ങളുണ്ടാക്കുന്ന രീതിയിലാണ്.ഇപ്പോഴത്തെ നിലയിൽ അമേരിക്കൻ സമ്പദ്ഘാടനയുടെ നീക്കത്തെ കുറിച്ചു വിലയിരുത്തുന്നതിൽ സ്ഥിതിവിവരക്കണക്കുകൾ ഏറെ നിർണായകമാണെന്നും ബാലസുബ്രഹ്‌മണ്യൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *