Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജനും കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തിൽ ജയരാജനെ ന്യായീകരിച്ച് തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ. വിവാദം ബിരിയാണിച്ചെമ്പ് പോലെയെന്നും, കെ സുരേന്ദ്രൻ തൻറെ വീട്ടിൽ വന്നിട്ടുണ്ട്, തങ്ങൾ സുഹൃത്തുക്കളാണെന്നും വിഎസ് സുനിൽ കുമാർ.

ഇപി ജയരാജൻ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിൻറെ രാഷ്ട്രീയ സത്യസന്ധതയിൽ സംശയമില്ലെന്നും വിഎസ് സുനിൽ കുമാർ.

തൃശൂരിൽ നല്ല മാർജിനിൽ വിജയിക്കുമെന്ന പ്രതീക്ഷയും വിഎസ് സുനിൽ കുമാർ പങ്കുവച്ചു. പോളിങ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല, ഇത് ഇടതിന് ഗുണമാണ് ചെയ്യുകയെന്നും വിഎസ് സുനിൽ കുമാർ.

Leave a Reply

Your email address will not be published. Required fields are marked *