Your Image Description Your Image Description
Your Image Alt Text

 

മസ്കത്ത്: മസ്‌കത്തിൽ കടലിൽ വീണ എട്ട് പ്രവാസികളിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവർണറേറ്റിലെ ബൗശർ വിലായത്തിൽ ശാത്തി അൽ ഖുറം ബീച്ചിൽ ആയിരുന്നു അപകടം സംഭവിച്ചത്. കടലിൽ വീണതിൽ ഒരാൾ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു. അപകടത്തിൽ പെട്ടവർ ഏഷ്യൻ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *