Your Image Description Your Image Description
Your Image Alt Text

 

കോട്ടയം: കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. 25 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എൽ ഡി എഫും യു ഡി എഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജൻറുമാരെ അറിയിച്ചു.

അതേസമയം : ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിൻറെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്.ർ

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം (ഔദ്യോഗിക കണക്ക്)
സംസ്ഥാനം- 70.35
1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങൽ-69.40
3. കൊല്ലം-67.92
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37
7. കോട്ടയം-65.59
8. ഇടുക്കി-66.39
9. എറണാകുളം-68.10
10. ചാലക്കുടി-71.68
11. തൃശൂർ-72.11
12. പാലക്കാട്-72.68
13. ആലത്തൂർ-72.66
14. പൊന്നാനി-67.93
15. മലപ്പുറം-71.68
16. കോഴിക്കോട്-73.34
17. വയനാട്-72.85
18. വടകര-73.36
19. കണ്ണൂർ-75.74
20. കാസർഗോഡ്-74.28

ആകെ വോട്ടർമാർ-2,77,49,159
ആകെ വോട്ട് ചെയ്തവർ-1,95,22259(70.35%)
ആകെ വോട്ട് ചെയ്ത പുരുഷന്മാർ-93,59,093(69.76%)
ആകെ വോട്ട് ചെയ്ത സ്ത്രീകൾ-1,01,63,023(70.90%)
ആകെ വോട്ട് ചെയ്ത ട്രാൻസ് ജെൻഡർ-143(38.96%)

Leave a Reply

Your email address will not be published. Required fields are marked *