Your Image Description Your Image Description
Your Image Alt Text

 

ലഖ്‌നൗ: ഐപിഎൽ പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് നാളെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ ഏകനാ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരുവരും തമ്മിൽ ജയ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ ജയിച്ചിരുന്നു. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ നിലവിൽ 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസണും സംഘവും പരാജയപ്പെട്ടത്. നാളെ ജയിച്ചാൽ ടീമിന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാക്കാം. ലഖ്‌നൗ നിലവിൽ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ അഞ്ച് ജയമുള്ള അവർക്ക് പത്ത് പോയിന്റാണുള്ളത്.

സഞ്ജുവിന് ഏറെ നിർണായകമാണ് നാളത്തെ മത്സരം. ടി20 ലോകകപ്പ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക യോഗം 28ന് ദില്ലിയിൽ നടക്കാനിരിക്കെ ഒരു തകർപ്പൻ പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവണം. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ റിഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറായും കെ എൽ രാഹുൽ രണ്ടാം വിക്കറ്റ് കീപ്പറായും സ്ഥാനമുറപ്പിച്ചെന്ന വർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരേയും മറികടക്കുന്ന പ്രകടനം സഞ്ജു പുറത്തെടുക്കേണ്ടതുണ്ട്.് മാത്രമല്ല, പന്തിന് നാളെ മുംബൈ ഇന്ത്യൻസിനോടും മത്സരമുണ്ട്. രാഹുലും സഞ്ജുവിനെതിരെ കളിക്കുന്നു.

ലഖ്‌നൗവിനെതിരെ എവേ ഗ്രൗണ്ടിലിറങ്ങുമ്പോൾ ടീമിൽ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ മാറ്റത്തിന് സാധ്യതയുണ്ടാവില്ലെന്നാണ് വാർത്തകൾ. പരിക്കുമാറിയ നന്ദ്രേ ബർഗറെ ഇംപാക്റ്റ് പ്ലെയറായി കളിപ്പിച്ചേക്കും. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സന്ദീപ് ശർമ, മുംബൈ ഇന്ത്യൻസിനെതിരെ അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ഇന്നിംഗ്്‌സ് ഓപ്പൺ ചെയ്യും. പിന്നാലെ സഞ്ജുവും റിയാൻ പരാഗും. അഞ്ചാമനായി ഷിം

രാജസ്ഥാൻ റോയൽസ് സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, റിയാൻ പരാഗ്, റോവ്മാൻ പവൽ, ഷിംറോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, ആർ അശ്വിൻ, ട്രന്റ് ബോൾട്ട്, യൂസ്‌വേന്ദ്ര ചാഹൽ, സന്ദീപ് ശർമ, ആവേശ് ഖാൻ.

Leave a Reply

Your email address will not be published. Required fields are marked *