Your Image Description Your Image Description
Your Image Alt Text

 

മാവേലിക്കര: കേരള കോൺഗ്രസ് (ബ്രി) ആലപ്പുഴ ജില്ല കമ്മറ്റി പൂർണ്ണമായി കേരള കോൺഗ്രസിൽ ലയിക്കുവാനുള്ള സന്നദ്ധത കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ശ്രീ പി സി തോമസിനെ ഇന്നലെ കേരള കോൺഗ്രസ് (ബി) ജില്ല പ്രസിഡൻ്റ് മാവേലിക്കരയിൽ അറിയിച്ചു.

UDF സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രചരണാർത്ഥം പിസി തോമസ് മാവേലിക്കര നഗരത്തിലെത്തിയപ്പോഴാണ് ഷാജി സഖറിയ കേരള കോൺഗ്രസ് (ബ്രി) ആലപ്പുഴ ജില്ല കമ്മറ്റി പൂർണ്ണമായി കേരള കോൺഗ്രസിൽ ലയിക്കുവാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് പി സി തോമസിനെ ഷാജി സഖറിയ ഷാ ളണിയിച്ചത് ഷാജിയുടേയും കൂട്ടരുടേയും ലയന സന്നദ്ധതയെ സ്വാഗതം ചെയ്തു കൊണ്ടു പി സി തോമസ് ഷാജിക്കും ഷാളണിയിച്ചു.

ലയന കാര്യങ്ങൾ പാർട്ടി ചെയർമാൻ പി ജെ ജോസഫ് സാറിനോടും ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാമിനോടും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പിസി തോമസ് പറഞ്ഞു.

ചടങ്ങിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *