Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോ​ഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം. നഷ്ടപ്പെട്ട സ്വർണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നൽകിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ, ഇതെല്ലാം ഭർത്താവ് ഉപയോ​ഗിച്ചെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതി അനുസരിച്ച് ആദ്യ രാത്രിയിൽ, ഭർത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏൽപ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ഉപയോ​ഗിച്ചതായും പരാതിയിൽ പറയുന്നു. 2011-ൽ കുടുംബകോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *