Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. മാത്യുകുഴൽനാടനാണ് ഹർജി നൽകിയത്. ഹർജിയിൽ വാദം പൂർത്തിയായി. സിഎംആർഎൽ കമ്പനിക്ക് ഭൂമി നൽകാൻ ചട്ടങ്ങളിൽ ഇളവ് നൽകിയെന്നായിരുന്നു മാത്യു കുഴൽനാടൻറെ വാദം.ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴൽനാടൻ ഹാജരാക്കി.

സ്വകാര്യ കമ്പനി നേട്ടമുണ്ടാക്കിയതിൻെറ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സിഎംആർഎല്ലിൻെറ അപേക്ഷയിൽ മുഖ്യമന്ത്രി നടത്തിയ യോഗത്തിൻറെ മിനിറ്റസ് മാത്യുവിൻറെ അഭിഭാഷകൻ കോടതിയിൽ നൽകി. എന്നാൽ യോഗം ചേർന്ന് അപേക്ഷ തളളിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് വിജിലൻസ് കോടതിയിൽ വാദിച്ചു. അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലൻസ് അഭിഭാഷകൻ വാദിച്ചു. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തതിന് പ്രതിഫലമായിരുന്നു വീണക്ക് ലഭിച്ച മാസപ്പടിയെന്നാണ് കുഴൽനാടൻറെ പ്രധാന ആരോപണം.

ഇതിനിടെ, സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ എസ് സുരേഷ് കുമാർ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് എത്തിയത്. നാലാം തവണയാണ് ഇ ഡി ചോദ്യം ചെയ്യലിന് സുരേഷ് കുമാർ ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *