Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ മോശം പ്രകടനമായിന്നു ഗുജറാത്ത് ടൈറ്റൻസ് താരം മോഹിത് ശർമയുടേത്. നാല് ഓവറിൽ 73 റൺസാണ് മോഹിത് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും താരത്തിന് വീഴ്ത്താനും സാധിച്ചില്ല. മോഹിത്തിന്റെ സ്ലോവറുകൾ കൃത്യമായി വായിച്ച ഡൽഹി ക്യാപ്റ്റൻ പന്ത് അവസാന ഓവറിൽ മാത്രം അടിച്ചെടുത്തത് 31 റൺസാണ്. നാല് സിക്‌സും ഒരു ഫോറുമാണ് പന്ത് നേടിയത്.

ഇതോടെ മലയാളി താരം ബേസിൽ തമ്പി ഒരു നാണക്കേടിൽ നിന്ന് രക്ഷപ്പെട്ടു. ഡൽഹി – ഗുജറാത്ത് മത്സരത്തിന് മുമ്പ് ഐപിഎല്ലിൽ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമായിരുന്ന ബേസിൽ. 2018ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച ബേസിൽ ആർസിബിക്കെതിരെ 70 റൺസ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചിരുന്നില്ല. ആ റെക്കോർഡ് ഇപ്പോൾ മോഹിത് ശർമയുടെ തലയിലായി. വിട്ടുകൊടുത്തത് 73 റൺസ്.

ഇക്കാര്യത്തിൽ യഷ് ദയാലാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്ന ദയാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ വഴങ്ങിതത് 69 റൺസായിരുന്നു. നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ദയാൽ. ആർസിബിയുടെ റീസെ ടോപ്ലി നാലാം സ്ഥാനത്ത്. ഈവർഷം ഹൈദരാബാദിനെതിരെ 68 റൺസ് താരം വിട്ടുകൊടുത്തിരുന്നു. വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചില്ല. 66 റൺസ് വീതം വിട്ടുകൊടുത്ത അർഷ്ദീപ് സിംഗ്, ഇശാന്ത് ശർമ, മുജീബ് ഉർ റഹ്മാൻ, ക്വേന മഫാക എന്നിവർ പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *