Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകൾക്ക് സാനിറ്റേഷൻ നടത്തി. അന്താരാഷ്ട്ര തുറമുഖ നിർമ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങൾക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകിയത്. വിഴിഞ്ഞത്തു നിന്ന് കൊളംബോയിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടു പോകുന്ന ജലേഷ്വ -5 എന്ന ടഗ്ഗിനും, ശാന്തി സാഗർ -10 എന്ന ഡ്രഡ്ജറിനുമാണ് വിഴിഞ്ഞം മാതൃതുറമുഖത്ത് അണുനശീകരണം നടത്തി ഇൻ്റർനാഷണൽ ഷിപ്പ് സാനിറ്റേഷൻ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകിയത്.

അന്താരാഷ്ട്ര നിയമമനുസരിച്ച് സാനിറ്റേഷൻ സൗജന്യമാണെങ്കിലും പോർട്ട് ഡ്യൂസ്, ചാനൽ ഫീസ് എന്നീ ഇനങ്ങളിൽ കേരള മാരിടൈം ബോർഡിന് വരുമാനം ലഭിക്കുന്നതാണ് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് വിതരണ നടപടി. കോവിഡ് സമയത്ത് ക്രൂ ചെയിഞ്ചിംഗിനെത്തി പുറം കടലിൽ നങ്കൂരമിട്ട കപ്പലുകളിൽ അണുനശീകരണത്തിന് തുറമുഖ അധികൃതർ നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ചരിത്രത്തിൽ ഇതാദ്യമായാണ് വിഴിഞ്ഞത്ത് വാർഫിലടുപ്പിച്ച് ജലയാനങ്ങളിൽ സാനിറ്റേഷൻ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

കൊച്ചിൻ പോർട്ട് ഹെൽത്ത് ഓഫീസർ ശ്രാവൺ, വിഴിഞ്ഞം പോർട്ട് പർസർ ബിനുലാൽ, അസി: പോർട്ട് കൺസർവേറ്റർ അജീഷ് സത്യം ഷിപ്പിംഗ് ഏജൻസി എംഡി അജിത് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *