Your Image Description Your Image Description

വത്തിക്കാൻ സിറ്റി ∙ ക്രിസ്മസ് സന്ദേശത്തിൽ ലോക സമാധാനത്തിനായി ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ആയുധ വ്യവസായത്തെ രൂക്ഷമായി വിമർശിച്ചു. ആയുധ വ്യവസായം നൽകുന്ന മരണോപകരണങ്ങൾ ലോകമെങ്ങും സംഘർഷത്തിന് ഇന്ധനമാകുന്നതായും ലോക സമാധാനത്തിനു ഭീഷണിയാണെന്നും മാർപാപ്പ പറഞ്ഞു.

ക്രിസ്മസ് സമാധാനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും എല്ലാ യുദ്ധങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. യേശുവിന്റെ ജന്മസ്ഥലമായ ബത്‍ലഹം ഈ വർഷം യുദ്ധക്കെടുതിയിൽ സങ്കടങ്ങളുടെയും നിശ്ശബ്ദതയുടെയും കേന്ദ്രമായതിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂടിയ എഴുപതിനായിരത്തോളം വിശ്വാസികളിൽ ചിലർ പലസ്തീൻ, യുക്രെയ്ൻ പതാകകൾ ഉയർത്തിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *