Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 225 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്തിൻറെയും അക്സർ പട്ടേലിൻറെയും വെടിക്കെട്ട് അർധസെഞ്ചുറികുടെ മികവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. 43 പന്തിൽ 88 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ റിഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോററർ. അക്സർ പട്ടേൽ 43പന്തിൽ 66 റൺസെടുത്തപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച ട്രൈസ്റ്റൻ സ്റ്റബ്സ് 7 പന്തിൽ 26 റൺസുമായി ഡൽഹിയെ 200 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസർ സന്ദീപ് വാര്യർ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *