Your Image Description Your Image Description
Your Image Alt Text

 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇത്തവണ പ്ലേ ഓഫിലെത്താതെ പുറത്താവുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഒമ്പത് വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. .

രാജസ്ഥാനെതിരെ ഹാർദ്ദിക് പാണ്ഡ്യയുടേത് മോശം ക്യാപ്റ്റൻസി ആയിരുന്നുവെന്നും മനോജ് തിവാരി ക്രിക് ബസിനോട് പറഞ്ഞു. രാജസ്ഥാൻ ഓപ്പണറായ യശസ്വി ജയ്സ്വാൾ അത്ര മികച്ച ഫോമിലായിരുന്നില്ല, ജോസ് ബട്‌ലറാകട്ടെ സെഞ്ചുറിയടിച്ചശേഷം മികച്ച ഫോമിലും. ഈ സാഹചര്യത്തിൽ ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളറാണ്. എന്നാൽ രാജസ്ഥാനെതിരെ ന്യൂബോൾ എറിയാനെത്തിയത് ഹാർദ്ദിക് ആണ്. രണ്ട് ബൗണ്ടറി വഴങ്ങിയ ഹാർദ്ദിക് പന്തിൻറെ തിളക്കം കളയുകയും ഇതുവഴി പിന്നീട് പന്തെറിയുന്നവർക്ക് സ്വിംഗ് ലഭിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്തുവെന്നും മനോജ് തിവാരി വ്യക്തമാക്കി.

ഇത്തരം ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാത്ത മുംബൈ പ്ലേ ഓഫിലെത്താൻ ഒരു സാധ്യതയുമില്ലെന്നും തിവാരി പറഞ്ഞു. ഇതുപോലെയാണ് ഹാർദ്ദിക് മുംബൈയെ നയിക്കുന്നതെങ്കിൽ അവർ ഇത്തവണ പ്ലേ ഓഫിലെത്തില്ല. മുംബൈ കളിക്കാരെല്ലാം മുമ്പ് നായകനായ രോഹിത് ശർമക്ക് പിന്നിൽ ഒറ്റക്കെട്ടായിരുന്നു. എന്നാൽ ഇപ്പോൾ ഹാർദ്ദിക്കിനെ പലരും ക്യാപ്റ്റനായി അംഗീകരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും മനോജ് തിവാരി വ്യക്തമാക്കി.
ഐപിഎല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസടിച്ചപ്പോൾ രാജസ്ഥാൻ റോയൽസ് യശസ്വി ജയ്‌സ്വാളിൻറെ സെഞ്ചുറി കരുത്തിൽ 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയിരുന്നു. യശസ്വി 60 പന്തിൽ 104 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. 35 റൺസെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.

 

Leave a Reply

Your email address will not be published. Required fields are marked *