Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: രാജസ്ഥാൻ റോയസൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്തെത്തിയിരുന്നു. മുംബൈ ഇന്ത്യൻസിനെതരെ സഞ്ജു മികച്ച പ്രകടനം നടത്തിയനതിന് പിന്നാലെയാണ് ഹർഭജൻ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. മുംബൈക്കെതിരെ ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 38 റൺസുമായി പുറത്താവാതെ നിന്നിരുന്നു.

ബാറ്റിംഗ് പ്രകടനം മാത്രമല്ല, സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ കുറിച്ചും ഹർഭജൻ സംസാരിച്ചിരുന്നു. അദ്ദേഹം എക്സിൽ സഞ്ജുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ… ”വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ആര് വിക്കറ്റ് കീപ്പറാവണമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതിനെ കുറിച്ച് ചർച്ച ചെയ്യാൻ തന്നെ പാടില്ല. ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജു ഉണ്ടായിരിക്കണം. മാത്രമല്ല, ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെന്ന നിലയിലേക്ക് സഞ്ജു വളരുകയും ചെയ്തു. രോഹിത്തിന് ശേഷം സഞ്ജു ഇന്ത്യയെ നയിക്കണം.” ഹർഭജൻ കുറിച്ചിട്ടു.

ഇപ്പോൽ ഹർഭജന്റെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസ് എം പി ശശി തരൂർ. ഇനിയും സഞ്ജുവിനെ തഴയരുതെന്നാണ് തരൂർ പറയുന്നത്. അദ്ദേഹം എക്‌സ് പോസ്റ്റ് ഇങ്ങനെയായിരന്നു. ”സഞ്ജുവിന്റേയും ജയ്‌സ്വാളിന്റെ കാര്യത്തിൽ ഹർഭജൻ സിംഗ് പങ്കുവച്ച അഭിപ്രായത്തോടെ ഞാൻ യോജിക്കുന്നു. സഞ്ജുവിന് അർഹമായ അംഗീകാരം കിടുന്നില്ലെന്ന് ഞാൻ വർഷങ്ങളായി വാദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഐപിഎൽ സീസണിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ അവനാണ്. എന്നിട്ടും അദ്ദേഹത്തെ കുറിച്ചുള്ള ചർച്ചകളൊന്നും തന്നെയില്ല. സഞ്ജുവിന് നീതി ലഭിക്കണം.” തരൂർ പറഞ്ഞു.

മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ. നിലവിൽ റൺവേട്ടക്കാരിൽ അഞ്ചാമനാണ് സഞ്ജു. എട്ട് മത്സരങ്ങളിൽ 62.80 ശരാശരിയിൽ 314 റൺസുള്ള സഞ്ജു നിലവിൽ അഞ്ചാമതാണ്. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ക്യാപ്റ്റനായും തിളങ്ങുന്ന സഞ്ജു വിക്കറ്റിന് പിന്നിലും തകർപ്പൻ പ്രകടനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *