Your Image Description Your Image Description
Your Image Alt Text

‘വെറും മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിച്ചില്ലേ…’ നെടുമുടി വേണു അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കവിത ലോക പ്രസിദ്ധമാണ്. ഇന്നലെ ഫ്രാൻസിസ് ജോർജ്ജിന്റെ മകന്റെ മൗറീഷ്യസ് ബാങ്കിലെ അക്കൗണ്ടിനെപ്പറ്റി വാർത്ത വന്നപ്പോൾ ജോസഫ് ഗ്രൂപ്പിലെ ഒരു നേതാവ് ഞങ്ങളോട് പങ്കുവച്ചത് സ്റ്റാർട്ടപ് തുടങ്ങാൻ പണം കണ്ടെത്താൻ തുടങ്ങിയ ബാങ്ക് അക്കൗണ്ട് ആണതന്നാണ് .അതിനെ ഇത്രമാത്രം പൊക്കി കാണിക്കാൻ എന്താണുള്ളത്? ആ ചോദ്യം വളരെ പ്രസക്തമാണ് .

സ്റ്റാർട്ടപ് തുടങ്ങുന്നതിന് പണം മുടക്കാൻ നമ്മുടെ അമ്മായിയുടെ മക്കളാരും മൗറീഷ്യസിൽ പണവുമായി ഇരിപ്പില്ലല്ലോ? മൗറീഷ്യസ് പണ്ട് സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു ആഫ്രിക്കൻ രാജ്യമായിരുന്നു. അന്യരാജ്യങ്ങളിലെ കള്ളപ്പണം കൊണ്ടുവന്ന് ഔദ്യോഗികമായി വെള്ള പണമാക്കി കൊണ്ടുപോകുന്നതിന് ഒരു ചെറിയ തുക ഫീസ് ഈടാക്കാൻ തുടങ്ങിയതോടെയാണ് മൗറീഷ്യസ് വളർന്നതെന്നാണ് പറയപ്പെടുന്നത്.

ഇവിടെ നിന്നും കൊടുത്തുവിടുന്ന പണം തന്നെ വെളുപ്പിച്ച് തിരിച്ചയക്കുന്നുവെന്ന് മാത്രമേയുള്ളൂ. അത് മാത്രമേ പരാതിക്കാരനായ മൈക്കിൾ വർഗീസ് പരാതിയിൽ സംശയം ഉന്നയിച്ചിട്ടുള്ളൂ. . നാട്ടിൽ വസ്തു മേടിക്കുന്നവരൊക്കെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാറുണ്ട്. അത് തന്നെയല്ലേ ഇവിടെയും നടന്നിട്ടുള്ളൂവെന്നതാണ് മറ്റൊരു വാദം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *