Your Image Description Your Image Description

ഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകൾ ഉൾപ്പെടെ മനുഷ്യാവകാശ വിഷയങ്ങളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യപ്പെട്ട വിവരം നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശത്തിനെതിരെ ഇ.ഡി നൽകിയ ഹർജിയിലാണു നടപടി. ലൈംഗികാതിക്രമം മനുഷ്യാവകാശലംഘനത്തിന്റെ പരിധിയിൽപെടുന്നതിനാൽ ആവശ്യപ്പെട്ട വിവരങ്ങൾ 8 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ജസ്റ്റിസ് പ്രതിഭ എം.സിങ് ഉത്തരവിൽ വ്യക്തമാക്കി.

വിവരാവകാശ നിയമത്തിലെ 24–ാം വകുപ്പനുസരിച്ച് സിബിഐ, ഇ.ഡി, ഡിആർഡിഒ എന്നിവയെ വിവരാവകാശ നിയമ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അഴിമതി, മനുഷ്യാവകാശ വിഷയങ്ങൾ എന്നിവയിൽ വിവരങ്ങൾ നൽകണമെന്നും വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *