Your Image Description Your Image Description
Your Image Alt Text

 

തൃശ്ശൂര്‍: വ്യത്യസ്ഥ ഉപഭോക്തൃ ഇടപെടലൊരുക്കി കണ്ണന്‍ ദേവന്‍ ടീ. തനത് കലാരൂപമായ കഥകളിയിലൂന്നിയൊരു സാംസ്‌കാരിക യാത്ര എന്ന നിലയിലുള്ള സജ്ജീകരണമാണ് ടാറ്റായുടെ കണ്ണന്‍ ദേവന്‍ ടീ ഇത്ത്വണ തൃശൂര്‍ പൂരത്തിന് ഒരുക്കിയത്. കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍ കുട്ടിയാണ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത്.
രണ്ട് ഡിജിറ്റല്‍ സ്‌ക്രീനുകളുള്ള സ്റ്റാളിലെ ഫോര്‍ച്ച്യൂണ്‍ വീല്‍ കറക്കുന്നതോടെ ഒരു സ്‌ക്രീനില്‍ കഥകളിയുടെ 9 രസങ്ങളില്‍ ഒന്ന് തെളിഞ്ഞു വരും. ഈ രസം മുഖത്ത് കൊണ്ടുവരിക എന്നതാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടിയിരുന്നത്. പങ്കെടുക്കുന്നവര്‍ ക്യാമറ ഘടിപ്പിച്ച സ്‌ക്രീനിന് മുന്നിലെത്തി സ്‌ക്രീനില്‍ തെളിഞ്ഞ രസം കാണിക്കണം. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അധിഷ്ടിതമായുള്ള സംവിധാനം ഉപയോഗിച്ച് പങ്കെടുക്കുന്നവരുടെ ഭാവവും സ്‌ക്രീനില്‍ തെളിഞ്ഞ രസവും ഒന്നാണോയെന്ന് ഒത്തുനോക്കിയാണ് വിജയിയെ കണ്ടെത്തിയത്. വിജയികള്‍ക്ക് കണ്ണന്‍ ദേവന്റെ തേയില പായ്ക്കറ്റുകളും നല്‍കി. കേരളത്തിന്റെ തനത് സംസ്‌കാരങ്ങളും ആഘോഷങ്ങളും കൊണ്ടാടാനുള്ള കണ്ണന്‍ ദേവന്‍ ടീയുടെ പ്രതിബന്ധതയാണ് ഈ സ്റ്റാളെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെയും പാക്കേജ്ഡ് ബിവറേജസിന്റേയും ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *