Your Image Description Your Image Description
Your Image Alt Text

സുരേഷ് ഗോപിയോളം പൊരില്ലെങ്കിലും കൃഷ്ണകുമാർ ഒരു സീസോൺഡ് സീരിയൽ സിനിമാ നടനാണെന്നത് ബി ജെ പി നേതാക്കളെങ്കിലും ഓർക്കണമായിരുന്നു. നാടകത്തിന്റെ അവസാന ലാപ്പിൽ നായകൻ സ്വന്തം കൈയിൽ നിന്നിടുന്ന ഒരു ട്വിസ്റ്റ് തന്നെയായിപ്പോയല്ലോ നടന്റെ വലതേ കണിലെ കൃഷ്ണമണിക്കേറ്റ പോറൽ വിവാദം

വെടക്കാക്കി തനിക്കാക്കാൻ ചിലപ്പോളൊക്കെ സാധിച്ചെന്നിരിക്കും. എന്നാൽ എല്ലായിടത്തും വെടക്കാനും പറ്റില്ല. വെടക്കാക്കിയാൽ താനെ തനിക്കാകാനും പറ്റില്ല കൃഷ്ണ കുമാറേ…. കൊല്ലം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിക്കൊള്ളണമെന്നു പറഞ്ഞു കൃഷ്ണകുമാറിനെ ഏൽപ്പിച്ചതാണ് നരേന്ദ്ര മോദിയും അമിത് ഷായും. ഇപ്പോളിതാ കൃഷ്ണകുമാറിന്റെ കൃഷ്ണമണി അടിച്ചോണ്ടു പോയി. എന്റെ കൃഷ്ണമണി അടിച്ചോണ്ട് പോയത് മുകേഷിന്റെ സി പി എം കരാണെന്ന് പറഞ്ഞു കരച്ചിലായിരുന്നാല്ലോ കൃഷ്ണകുമാർ. സ്വന്തം കൃഷണമാണി പോലും സൂക്ഷിക്കാൻ അറിയാത്തയാൾ ഒരു മണ്ഡലമെങ്ങനെ കൈവെള്ളയിൽ സൂക്ഷിക്കും എന്ന ചോദ്യത്തിനും മറുപടിയൊന്നുമില്ല. മൂർച്ചയുള്ള ആയുധം കൊണ്ടു തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാർ കുണ്ടറ പൊലീസിന് പരാതിയും നൽകി . ഒടുവിൽ സി പി എമ്മിന്റേതെന്നു ബി ജെ പി ക്കാരും, ജനങ്ങളുടേതെന്നു സി പി എമ്മും പറയുന്ന പോലീസ് വന്നു…. കേസായി അന്വേഷണമായി. പോലീസ് നായ ജൂലിവരെ മണം പിടിച്ചെത്തി. എന്നിട്ടെന്തായി? പൊലീസും സ്‌പെഷൽ ബ്രാഞ്ചും പഴുതടച്ചു നടത്തിയ അന്വേഷണത്തി ൽ പ്രതിയെ കിട്ടി…. കൂടുതൽ വിശദമായി വീഡിയോ കാണാം….

Leave a Reply

Your email address will not be published. Required fields are marked *