Your Image Description Your Image Description
Your Image Alt Text

കൃഷ്‌ണകുമാറേ അഭിനയം സിനിമയിലും സീരിയലിലും നാടകത്തിലുമൊക്കെ മതി, തെരഞ്ഞെടുപ്പിൽ വേണ്ട, തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്, അല്ലാതെ തമാശയല്ല .

കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥിയായ നടൻ കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ കുണ്ടറയിൽ വച്ച് കണ്ണിന് പരിക്കേറ്റ സംഭവം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം എട്ടുനിലയിൽ പൊട്ടി. ബിജെപി പ്രവർത്തകനെ തന്നെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ നാട്ടുകാർ ഞെട്ടി, ഇങ്ങനെയും അഭിനയിക്കുമോ ?

ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള യാണ് പോലീസ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ തത്ത പറയുന്നതുപോലെ പറഞ്ഞു .

കഴിഞ്ഞ 20 ആം തീയതി കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെ മുർച്ചയുള്ള വസ്തു കൊണ്ടതിനെ തുടർന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടർന്ന് കുണ്ടറ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു.

21ന് കൃഷ്ണകുമാർ , പൊലീസ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പരാമർശിച്ച് സിപിഎമ്മിനെ വിമർശിച്ച് പ്രസംഗിക്കുന്നതിനിടയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചുവെന്ന് കാട്ടി കുണ്ടറ പൊലീസിൽ പരാതി നൽകി .

മൂർച്ചയുള്ള ആയുധം കൊണ്ടു തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി . പരാതി കിട്ടിയപ്പോൾ പൊലീസും സ്‌പെഷൽ ബ്രാഞ്ചും പഴുതടച്ചു നടത്തിയ അന്വേഷണത്തിലാണു സനൽ പിടിയിലായത്. സ്വീകരണ സ്ഥലത്തുണ്ടായിരുന്ന ആളുകളെ മുഴുവൻ പൊലീസ് ചോദ്യം ചെയ്യുകയും ഇവരെല്ലാം സംഭവം അബദ്ധത്തിൽ ഉണ്ടായതാണെന്ന് മൊഴി നൽകുകയും ചെയ്തു.

അപ്പോഴത്തെ സിസിടിവി ദൃശ്യങ്ങളും വീഡിയോ ക്ലിപ്പുകളും പൊലീസ് പരിശോധിച്ചു. സനൽ പുത്തൻവിളയുടെ കൈ തട്ടിയാണ് അപകടമുണ്ടായതെന്ന് ബോധ്യമായപ്പോൾ സനലിനെ അറസ്റ്റ് ചെയ്തു. കൃഷ്ണകുമാറിന്റെ വലതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്.

കൃഷ്ണകുമാറും സനലും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സിപിഎമ്മിന്റെ തലയിൽ വച്ചുകെട്ടാനുള്ള ശ്രമം നടന്നത് . ഇയാൾ ഇത്ര ബുദ്ധിയില്ലാത്തയാളായി പോയല്ലോ? പരസ്യമായി സ്വീകരണ സമയത്ത് മൂർച്ചയുള്ള സാധനം കൊണ്ട് സിപിഎമ്മുകാർ ആക്രമിച്ചപ്പോഴാണ് കണ്ണിന് പരുക്കേറ്റതെന്ന് പറഞ്ഞത് പൊട്ടനായതുകൊണ്ടാണോ അതോ പൊട്ടനായി അഭിനയിച്ചതാണോ?

ഇങ്ങനെയൊക്കെയുള്ള ആളിനെയാണോ തെരഞ്ഞെടുത്ത ലോക്സഭയിലേക്കയക്കുന്നത്? ഏതായാലും ഇയാൾക്കെതിരെ ഗൂഢാലോചനയ്ക്കും, പോലീസിനെ തെറ്റിദ്ധരിപ്പിച്ചു പരാതി കൊടുത്തതിനും ഇയാൾക്കെതിരെ കേസെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *