Your Image Description Your Image Description
Your Image Alt Text

 

ദീർഘദൂര യാത്രയ്ക്കാണ് പൊതുവെ യാത്രക്കാർ വിമാനത്തെ ആശ്രയിക്കുന്നത്. ദീർഘനേരമെടുത്തുള്ള ദീർഘദൂര യാത്രകളിലെ യാത്രക്കാർക്ക് മടുപ്പ് ഒഴിവാക്കാനായി വിമാനത്തിൽ നിയന്ത്രിതമായ അളവിൽ മദ്യം വിളമ്പുന്നതും സാധാരണമാണ്. എന്നാൽ, വിമാനം പുറപ്പെട്ട് അരമണിക്കൂറിനുള്ളിൽ വിമാനത്തിലുണ്ടായിരുന്ന മദ്യം മുഴുവനും ബ്രിട്ടീഷുകാരായ യാത്രക്കാർ കുടിച്ച് തീർത്തെന്ന് റിപ്പോർട്ട്. തുർക്കിയിലേക്ക് പറന്ന സൺ എക്സ്പ്രസിൻറെ വിമാനത്തിലാണ് ഇത്തരമൊരു അസാധാര സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗോൾഫ് താരങ്ങൾക്കായി പ്രത്യേകമായി സജ്ജീകരിച്ച വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ട്രാവൽ വീക്കിലി ടിടിജിക്ക് നൽകിയ അഭിമുഖത്തിൽ സൺഎക്‌സ്‌പ്രസ്സിലെ യുഎസ്-ജർമ്മൻ ചീഫ് എക്സിക്യൂട്ടീവ് മാക്സ് കോവ്നാറ്റ്‌സ്‌കിയാണ് ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ എന്നാണ് ഈ സംഭവം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ‘ചെലവ് കൂടുതലുള്ള, കൂടുതൽ സുഖസ്വാദകരാണ്’ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാരെന്നാണ് മാക്സിൻറെ പക്ഷം. ‘പുറപ്പെട്ട് 25 മിനിറ്റിനുള്ളിൽ വിമാനത്തിലെ ബ്രിയറും വൈനും വിറ്റ് പോയി. മറ്റൊരിക്കൽ പോലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു. 2022 മുതൽ യൂറോപ്യൻ വിപണിയിൽ സൺഎക്സ്പ്രസിന് വലിയ വളർച്ചയാണ് കാണിക്കുന്നത്. ജെറ്റ് ടു ഡോട്ട് കോം, ഈസി ജെറ്റ് തുടങ്ങിയ സർവ്വീസുകൾക്ക് പിന്നാൽ മൂന്നാം സ്ഥാനത്താണ് സൺ എക്സിപ്രസ് എന്നും മാക്സ് കൂട്ടിച്ചേർക്കുന്നു.

35 വർഷം മുമ്പ് ലുഫ്താൻസയും ടർക്കിഷ് എയർലൈൻസും സംയുക്ത പങ്കാളിത്തത്തിലൂടെ സ്ഥാപിച്ച സൺഎക്‌സ്‌പ്രസിന് ഇന്ന് ഓരോ ആഴ്ചയും 136 വിമാന സർവ്വീസുകളിലായി 1.3 ദശലക്ഷം ഉപയോക്താക്കളാണ് സൺ എക്സ്പ്രസിൽ യാത്ര ചെയ്യുന്നത്. 2023 ഓഗസ്റ്റിൽ യൂറോപ്പിലെ മികച്ച ലെഷർ എയർലൈനിനുള്ള പുരസ്‌കാരവും സൺ എക്സ്പ്രസിനായിരുന്നു. നല്ല മദ്യപാനികളായ ബ്രിട്ടീഷുകാരിൽ ചില യാത്രക്കാർ വലിയ പ്രശ്നക്കാരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ച ശേഷം വിമാനത്തിൽ വച്ച് ബഹളം വയ്ക്കുന്ന യാത്രക്കാരും കുറവല്ല. ഇത്തരം യാത്രക്കാരുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *