Your Image Description Your Image Description
Your Image Alt Text

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്ജിനെക്കുറിച്ച് പല ആരോപണങ്ങളും ഉയർന്നു വരുന്നു. അതിലൊരാരോപണമാണ് ഭൂമിയിടപാട്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ വസ്തു ഇടപാടുകളിൽ കള്ളപ്പണ സാദ്ധ്യതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വാങ്ങിയതിന്റെ ഇരട്ടി വില തരാം,  വാങ്ങിയ വീട് വിൽക്കുന്നോ?

16 കോടി മാർക്കറ്റ് വില പറഞ്ഞു നിന്ന 8,000 ചതുരശ്രയടി വീടും ഒരേക്കർ സ്ഥലവും കൂടി ഒരു കോടി 40 ലക്ഷം രൂപയ്ക്കാണ് ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ ഇടപാടിൽ ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കേരള സർക്കാരിനെ വെട്ടിച്ചുവെന്നതിനേക്കാൾ കോടികളുടെ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

ഇതിന് മറ പിടിയ്ക്കാൻ വിദേശ ബാങ്കിൽ അക്കൗണ്ടുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. കള്ളപ്പണ ഇടപാടുകാരുടെ പറുദീസയാണ് വിദേശ ബാങ്കിൽ നിക്ഷേപം. ഗൾഫിൽ നിന്നുള്ള കുഴൽപ്പണ ഇടപാടിന് സമാനമായ രീതിയിൽ സെക്കന്റ് ചാനൽ ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ വിദേശത്തുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്.

അതായത് കള്ളപ്പണം ഇവിടെ നൽകിയാൽ അത് വിദേശത്തുള്ള അക്കൗണ്ടിൽ ക്രെഡിറ്റാകും. ഇവിടുത്തെ അക്കൗണ്ടിൽ അതിനെപ്പറ്റി ഒരു വിവരവും ലഭിക്കുകയുമില്ല. ഈ നിലയിലുള്ള ഏതെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇഡിയും എൻഐഎയും പോലെയുള്ള അന്വേഷണ സംഘങ്ങൾ അന്വേഷിച്ചാലേ കാര്യങ്ങൾ പൂർണ്ണമായും മനസിലാകുകയുള്ളൂ.

ഒരേക്കർ സ്ഥലവും 8000 ചതുരശ്ര അടി വീടും കൂടി ഒരു കോടി 40 ലക്ഷം രൂപക്ക് വാങ്ങിയത് കൂടാതെ 50 ലക്ഷം രൂപയുടെ ബോണ്ടിലും കഴിഞ്ഞ വര്ഷം നിക്ഷേപിച്ചിട്ടുണ്ട്. ഒപ്പം ഭാര്യയുടെ പേരിലുള്ള 40 സെന്റ് സ്ഥലത്തിൽ പണികഴിപ്പിച്ചിരിക്കുന്ന 10,000 ചതുരശ്ര അടി ഷോപ്പിംഗ് കോംപ്ലക്സിൽ 55 ലക്ഷം രൂപ വേറെയും കാണിച്ചിട്ടുണ്ട്.

ആകെ 2.5 കോടി രൂപ. ഈ 2.5 കോടി രൂപയുടെ മുതൽ മുടക്ക് നടത്തിയിരിക്കുന്ന ഫ്രാൻസിസ് ജോര്ജിനും ഭാര്യക്കും കൂടി ആകെ തന്നാണ്ട് വരുമാനം 19 ലക്ഷം രൂപ മാത്രമാണ്. ഒരാളിൽ നിന്നും കടം വാങ്ങിയതായോ എവിടെയെങ്കിലും ബാധ്യതയുള്ളതായോ വെളിപ്പെടുത്തിയിട്ടില്ല.

കെ എം ജോർജ്ജ് മരിക്കുമ്പോൾ ഫ്രാൻസിസ് വിവാഹിതനായിരുന്നില്ല. എന്നിട്ടും ഫ്രാൻസിസ് ജോർജ്ജിന്റെ ഭാര്യയുടെ പേരിൽ പാരമ്പര്യ സ്വത്തായി കെ എം ജോർജ്ജിന്റെ പേരിൽ ഉണ്ടായിരുന്ന ഭൂമി എങ്ങിനെ വന്നുവെന്ന് പാഴൂർ പടിക്കൽ പോയി നോക്കണം.

ആർക്കെങ്കിലും മകന്റ ഭാര്യയുടെ പേരിൽ പാരമ്പര്യ സ്വത്ത് പാരമ്പര്യമായി കൈമാറാൻ സാധിക്കുമോ? അങ്ങനെ കൈമാറണമെങ്കിൽ ഇഷ്ടദാനമോ ധനനിശ്ചയ ആധാരമോ നടത്തേണ്ടേ? ഭർത്താവിന്റെ സഹോദരങ്ങൾ നൽകുന്നതിനെ പാരമ്പര്യ സ്വത്തെന്ന് പറയാൻ സാധിക്കില്ലല്ലോ?

അങ്ങേയറ്റം ഇഷ്ടദാനമെന്ന് പറയാം. ഇഷ്ടദാനം നടന്നിട്ടുണ്ടെങ്കിൽ ഗിഫ്റ്റ് ടാക്സ് അടച്ചിട്ടുണ്ടോ? പാരമ്പര്യ സ്വത്തെന്ന് സത്യവാങ് മൂലത്തിൽ കാണിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനെയും അതുവഴി പൊതുജനത്തെയും കബളിപ്പിക്കുകയല്ലേ ?

ഒരു പൊതുപ്രവർത്തകന് നികുതി വെട്ടിപ്പിന് അവകാശം ഉണ്ടോ? ഒരു പൊതു പ്രവർത്തകൻ ഇതെല്ലാം പൗരാവകാശം പോലെ നടത്തിയിട്ട് വ്യാജ സത്യവാങ് മൂലം നൽകി ബന്ധപ്പെട്ട അധികാരികളെയും അതിലുപരി പൊതുജനത്തെയും കബളിപ്പിക്കാൻ അവകാശമുണ്ടോ?

നിങ്ങളാൽ കബളിപ്പിക്കപ്പെടാൻ പൊതുജനം ചെയ്ത കുറ്റം നിങ്ങൾ കെ എം ജോർജ്ജിന്റെ മകനാണെന്ന് കരുതി വിശ്വസിച്ച് നെഞ്ചിലേറ്റി നടന്നത് കൊണ്ട് മാത്രമല്ലേ? ഇവിടുത്തെ പൊതുജനം ഇതെല്ലാം ചെയ്യുന്നതല്ലേ എന്ന് പറഞ്ഞു നിസാരവൽക്കരിക്കേണ്ട കാര്യമല്ല. ഇത് കാമ്പുള്ള വിഷയമാണ്. അന്വഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *