Your Image Description Your Image Description
Your Image Alt Text

 

ജയ്പൂർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് പ്ലേ ഓഫിന് അരികിലെത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 59 പന്തിൽ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോൾ നായകൻ സഞ്ജു സാംസൺ 38 റൺസുമായി പുറത്താകാതെ നിന്നു. 35 റൺസെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളിൽ 14 പോയൻറുമായി രാജസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ തോൽവിയോടെ മുംബൈ ഇന്ത്യൻസ് എട്ട് കളികളിൽ ആറ് പോയൻറുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 179-9, രാജസ്ഥാൻ റോയൽസ് 18.4 ഓവറിൽ 183-1.

 

Leave a Reply

Your email address will not be published. Required fields are marked *