Your Image Description Your Image Description
Your Image Alt Text

തൊഴിലാളികൾ പണിമുടക്കിയതോടെ ഈഫൽ ടവർ താൽക്കാലികമായി ബുധനാഴ്ച അടച്ചു. ടവറിന്റെ സ്രഷ്ടാവായ ​ഗുസ്തേവ് ഈഫൽ മരിച്ച് 100 വർഷം തികയുന്ന ദിനത്തിലാണ് തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് ചരിത്രസ്മാരകം അടയ്ക്കേണ്ടി വന്നത്. പണിമുടക്ക് കാരണം ടവർ അടച്ചിരിക്കുകയാമെന്നും സഞ്ചാരികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായിമുള്ള ബോർഡും ടവറിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഈഫൽ ടവർ വർഷത്തിൽ 365 ദിവസവും സഞ്ചാരികൾക്കായി തുറന്നിരിക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്സിലെ മുഖ്യ ആകർഷണം കൂടിയാണ് ടവർ. ടവറിന്റെ നിയന്ത്രണമുള്ള കമ്പനിയും ​ഗവണമന്റുമായുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളാണ് സമരത്തിനു കാരണമെന്ന് കമ്പനി വക്താവ് അറിയിച്ചു. ടവറിൽ കൂടുതൽ നവീകരണങ്ങൾ ആവശ്യമാണെന്നും കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളിൽ നിന്ന് തൊഴിലാളികൾ കരകയറിയിട്ടില്ലെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *