Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി കാപിറ്റൽസിന് 267 റൺസിന്റെ കൂറ്റൻ വിജയക്ഷ്യം, അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തിൽ 89) കരുത്തിലാണ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഷഹ്ബാസ് അഹ്മ്മദ് (29 പന്തിൽ 59), അഭിഷേക് ശർമ (12 പന്തിൽ 46) നിർണായ പ്രകടനം പുറത്തെടുത്തു. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡൽഹി ഇറങ്ങുന്നത് ഇശാന്ത് ശർമയ്ക്ക് പകരം ആന്റിച്ച് നോർജെ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

ടോസ് നഷ്ടമായിട്ടും മിന്നുന്ന തുടക്കമാണ് ഹെഡ് – അഭിഷേക് സഖ്യം ഹൈദരാബാദിന് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 131 റൺസ് കൂട്ടിചേർത്തു. അതും 6.1 ഓവറിൽ. അടുത്ത പന്തിൽ അഭിഷേക് പുറത്തായി. 12 പന്തുകൾ മാത്രം നേരിട്ട താരം ആറ് സിക്‌സും രണ്ട് ഫോറും നേടി. കുൽദീപിന്റെ പന്തിൽ അക്‌സറിന് ക്യാച്ച്. അതേ ഓവറിൽ എയ്ഡൻ മാർക്രമിനേയും (1) കുൽദീപ് മടക്കി. ഒമ്പതാം ഓവറിൽ ഹെഡിനേയും കുൽദീപ് മടക്കി. ആറ് സിക്‌സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. അടുത്ത ഓവറിൽ ക്ലാസൻ, അക്‌സറിന്റെ പന്തിൽ ബൗൾഡായി. ഇതോടെ ഹൈദരാബാദ് 9.1 ഓവറിൽ നാലിന് 154 എന്ന നിലയിലായി.

പിന്നീടെത്തിയ നിതീഷ് റെഡ്ഡി (37) ഹൈദരാബാദിന് വേണ്ടി നിർണായക സംഭാവന നൽകി. 17-ാം ഓവറിലെ അവസാന പന്തിലാണ് നിതീഷ് മടങ്ങുന്നത്. അപ്പോഴേക്കും സ്‌കോർ 221 റൺസായിരുന്നു. അബ്ദുൾ സമദ് (13), പാറ്റ് കമ്മിൻസ് (1) എന്നിവർ പെട്ടന്ന് മടങ്ങി. എന്നാൽ ഷഹ്ബാസിന്റെ അർധ സെഞ്ചുറി ഹൈദരാബാദിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. 29 പന്തുകൾ നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. വാഷിംഗ്ടൺ സുന്ദർ (0) പുറത്താവാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും കുൽദീപ് നാല് ഓവറിൽ 55 റൺസ് വഴങ്ങിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *