Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം : ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ 14 വർഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. മോഷണ കുറ്റം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. പി.ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും കേസിൽ പ്രതികളാണ്. പ്രതികളോട് മെയ് 31 ന് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി സമൻസ് അയച്ചു.

മോഷണ കുറ്റത്തിന് പുറമെ പ്രതികൾക്കെതിരെ അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ,വ്യാജ തെളിവ് നൽകൽ, ഇലക്ട്രോണിക്‌സ് തെളിവുകൾ നശിപ്പിക്കൽ, എന്നീ കുറ്റങ്ങളും ചുമത്തി. വ്യാജ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോർജിൻ്റെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തുരുന്നു. നായനാർ സർക്കാരിൻ്റെ കാലഘട്ടത്തിലായിരുന്നു അറസ്റ്റ്. അന്ന് മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.2010-ൽ ഫയൽ ചെയ്ത കേസിൽ 14 വർഷത്തിന് ശേഷമാണ് കോടതി കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *