Your Image Description Your Image Description
Your Image Alt Text

 

വയനാട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്ന് ഹെൽമെറ്റ്‌ മോഷ്ടിച്ചയാളെ വയനാട് ആർ ടി ഒ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. ഹെൽമറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും രജിസ്ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.

തുടർന്ന് പരാതിക്കാരൻ ആർ ടി ഒ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടർന്ന് അസിസ്റ്റൻറ് എംവിഐമാരായ ടി എ സുമേഷ്, കെ സി സൗരഭ് എന്നിവർ സംഭവസ്ഥലത്തിൻറെ പരിസരത്തുള്ള എഐ ക്യാമറ ചലാൻ ലിസ്റ്റുകൾ വിശദമായി പരിശോധിച്ച ശേഷം ഹെൽമറ്റില്ലാതെ വന്ന സ്കൂട്ടർ യാത്രികരെ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് വിവരങ്ങൾ പൊലീസിന് കൈമാറുകയും പ്രതിയെ കണ്ടെത്തി തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയുടേതാണ് സ്കൂട്ടർ. അദ്ദേഹത്തിൻറെ കൂട്ടുകാരാണ് സ്കൂട്ടറുമായെത്തി മോഷണം നടത്തിയത്. വാഹനം സുഹൃത്തുക്കൾക്ക് കൊടുക്കുന്നവർ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *