Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് എത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്നാണ് 1.50 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരിക്കുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തിരിക്കുന്നത്. 76.80 ലക്ഷം രൂപയോളം വരും ഈ സ്വർണത്തിന്. മിക്സർ ഡ്രൈൻഡറിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. വിശദപരിശോധനയിലാണ് സ്വർണം കണ്ടെത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *