Your Image Description Your Image Description
Your Image Alt Text

 

മുംബൈ : അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻറെ വീട്ടിൽ നിന്ന് കാർ ബുക്ക് ചെയ്ത 20 കാരനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രോഹിത് ത്യാഗി എന്ന 20കാരനാണ് അറസ്റ്റ് ചെയ്തതെന്ന് മുംബൈ പോലീസ് അറിയിച്ചു.

നടൻ സൽമാൻ ഖാൻറെ വീടായ ഗ്യാലക്‌സി അപ്പാർട്ട്‌മെൻറിൽ നിന്ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്കാണ് രോഹിത് ത്യാഗി ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ഒരു കാർ ബുക്ക് ചെയ്‌തത് എന്നാണ് പൊലീസ് പറയുന്നത്.

ക്യാബ് ഡ്രൈവർ സൽമാൻ ഖാൻറെ വീടായ ഗാലക്‌സി അപ്പാർട്ട്‌മെൻറിലെത്തി ബുക്കിംഗിനെക്കുറിച്ച് അവിടെയുള്ള വാച്ച്മാനോട് ചോദിച്ചപ്പോൾ ആദ്യം ഞെട്ടിയ വാച്ച്മാൻ ഉടൻ തന്നെ അടുത്തുള്ള ബാന്ദ്ര പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇതേ തുടർന്ന് ബാന്ദ്ര പോലീസ് ക്യാബ് ഡ്രൈവറെ ചോദ്യം ചെയ്യുകയും ഓൺലൈനിൽ ക്യാബ് ബുക്ക് ചെയ്ത ആളെക്കുറിച്ചുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യുകയും ചെയ്തു. രോഹിത് ത്യാഗി എന്ന് തിരിച്ചറിഞ്ഞ ഗാസിയാബാദിൽ നിന്നുള്ള 20 വയസ്സുള്ള വിദ്യാർത്ഥിയാണ് ക്യാബ് ബുക്ക് ചെയ്തതെന്ന് മനസിലാക്കുകയായിരുന്നു.
ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ക്യാബ് ബുക്ക് ചെയ്തത് തമാശയ്ക്കാണെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറഞ്ഞു. യുവാവിനെതിരെ കേസെടുത്ത പൊലീസ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച സൽമാൻ ഖാൻറെ വീട്ടിനെതിരെ വെടിവയ്പ്പ് നടന്നതിനെ തുടർന്ന് സൽമാൻറെ വീട്ടിൻറെ സുരക്ഷ മുംബൈ പൊലീസ് വർദ്ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *