Your Image Description Your Image Description
Your Image Alt Text

 

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തിനിടെയുണ്ടായ ഊഷ്മളമായ കാഴ്ച ശ്രദ്ധേയമാകുന്നു. പ്രസംഗത്തിനിടെ സദസിൽ കണ്ട ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രിയങ്ക വേദിയിലേക്ക് ക്ഷണിച്ചതാണ് സംഭവം.

പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പ്രിയങ്കയുടെ കണ്ണുകൾ ഭിന്നശേഷിക്കാരനായ ആൻറണി എന്ന കുട്ടിയിലേക്കെത്തിയത്. ഉടൻ തന്നെ സ്നേഹപൂർവം പ്രിയങ്ക ആൻറണിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

തുടർന്ന് മറ്റുള്ളവർ കുട്ടിയെ വീൽചെയറോടെ എടുത്ത് വേദിയിൽ എത്തിക്കുന്നത് വരെ പ്രിയങ്ക പ്രസംഗം നിർത്തി കാത്തുനിന്നു. ആൻറണി വേദിയിലെത്തിയ ശേഷം സദസ്യരോട് രണ്ട് നിമിഷം സമയം ചോദിച്ചുവാങ്ങി പ്രിയങ്ക കുട്ടിയെ അഭിവാദ്യം ചെയ്തു, ഇതിന് ശേഷം തൻറെ പ്രസംഗം ഉപസംഹരിച്ചു. വീണ്ടും പ്രിയങ്ക കുട്ടിക്ക് അരികിലേക്ക് വന്ന് സംസാരിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *