Your Image Description Your Image Description
Your Image Alt Text

 

ആരോഗ്യ ഇൻഷുറൻസ് ചട്ടങ്ങളിൽ മാറ്റം വരുത്തി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി. ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഒഴിവാക്കിയിരിക്കുകയാണ് ഐആർഡിഎഐ. ഇനി മുതൽ ഏതു പ്രായത്തിലുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളി എടുക്കാം. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. മുൻപ് 65 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ പ്രായപരിധി നീക്കിയതോടെ ഏത് പ്രായക്കാർക്കും അപേക്ഷിക്കാം. ഏതു പ്രായത്തിലുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകാൻ കമ്പനികൾക്കൂ ബാധ്യതയുണ്ടെന്ന് ഐആർഡിഎ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇൻഷുറൻസ് കമ്പനികൾക്ക് ഇത്രത്തിലുള്ളവർക്ക് പ്രത്യേക പോളികൾ ഡിസൈൻ ചെയ്യാം.

ഹെൽത്ത ഇൻഷുറൻസ് വെയ്റ്റിങ് പിരിയഡ് 48 മാസത്തിൽനിന്നു 36 മാസമായി കുറയ്ക്കാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, 36 മാസത്തിനു ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇൻഷുറൻസ് നൽകണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരിൽ ഈ കാലയളവിനു ശേഷം കമ്പനിക്കു ക്ലെയിം നിരസിക്കാനാവില്ല. കാൻസർ, ഹൃദ്രോഗം, വൃക്ക രോഗം, എയ്ഡ്‌സ് എന്നിവ ഉള്ളവർക്ക് പോളിസി നൽകുന്നതിൽ നിന്നു ഇൻഷുറൻസ് കമ്പനികൾക്ക് ഒഴിവാകാനാകില്ലെന്നും ഐആർഡിഎ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *