Your Image Description Your Image Description
Your Image Alt Text

തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനുശേഷം പത്തനംതിട്ട ബി.ജെ.പി. സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് മാംഗല്യമാണെന്നാണ് ലഭിക്കുന്ന വിവരം , ജ്യോൽസ്യന്മാരൊന്നും പറഞ്ഞതല്ല , അയാളോടടുപ്പമുള്ളവർ തന്നെ പറഞ്ഞതാണ് . മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകന്‍ കൂടിയായ അനില്‍, ജീവിതത്തിന്റെ ക്രീസില്‍ പുതിയ ഇന്നിങ്‌സിനുള്ള ശ്രമത്തിലാണന്നാണ് അവർ വെളിപ്പെടുത്തിയത് .

അനില്‍ ആന്റണിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. രാജ്യത്തെ ഒരു പ്രമുഖ കുടുംബത്തിലുള്ള പെൺകുട്ടിയാണ് ഭാവി വധുവെന്നാണ് പറയപ്പെടുന്നത് . തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞശേഷമേ വിവാഹവിവരങ്ങള്‍ പരസ്യമാക്കുകയുള്ളൂവത്രേ .

കേരളത്തില്‍ ബി.ജെ.പി. പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. കോണ്‍ഗ്രസില്‍ നിന്നു ചുവടുമാറി ബി.ജെ.പിയിലെത്തിയ അനില്‍ ആന്റണി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും പ്രകടനപത്രികാ സമിതിയില്‍ അംഗവുമാണ്.

അനില്‍ ആന്റണി ജയിച്ചാലും തോറ്റാലും എന്‍.ഡി.എ. മുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് മണ്ഡലത്തിൽ മുഴങ്ങി കേൾക്കുന്ന മറ്റൊരു പ്രചാരണം . എ.കെ. ആന്റണിയുടെ മകനല്ലേ ? ആന്റണിയെപോലെ ആയിരിക്കുമെന്നാണ് ബിജെപി കരുതുന്നത് .

പക്ഷെ വോട്ടെണ്ണിക്കഴിയുമ്പോഴറിയാം , ഇയാൾ എങ്ങനെയാണെന്ന് . മിക്കവാറും ബിജെപി പോലും എടുത്ത് ദൂരെ ഏറിയും . കഴിഞ്ഞ പ്രാവശ്യം സുരേന്ദ്രൻ പിടിച്ച വോട്ടുപോലും ഇത്തവണ അനിലിന് കിട്ടിയില്ലെങ്കിൽ അയാളുടെ ജന സ്വാതീനം എത്രത്തോളമുണ്ടെന്ന് ബിജെപി മനസ്സിലാക്കും.

എ കെ ആന്റണിയുടെ മകനായതുകൊണ്ട് ആന്റണിയുടെ ഒരു സ്വാതീനം വോട്ടായി മാറുമെന്ന ഒരു സങ്കൽപ്പവും ബിജെപിയ്ക്കുണ്ട് . പക്ഷെ വോട്ടെണ്ണിക്കഴിയുമ്പോൾ നോട്ടയ്ക്കും താഴെ വരുമ്പോൾ ബിജെപി മനസ്സിലാക്കും അപ്പനും മോനും ജനങ്ങളുടെ ഇടയിലുള്ള സ്വാതീനം എത്രത്തോളമുണ്ടെന്ന് .

ക്രൈസ്തവ സമുദായത്തിന്റെ വോട്ട് പ്രതീക്ഷിച്ചാണ് ഇയാളെ തന്നെ ഇവിടെ സ്ഥാനാർത്ഥിയാക്കിയത് . പക്ഷെ എന്ത് ചെയ്യാം യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും സ്ഥാനാർത്ഥികൾ ക്രൈസ്തവരാണ് . അതുകൊണ്ട് ക്രൈസ്തവർക്ക് ഒരാശങ്കയ്ക്ക് വഴിയില്ല , കൃത്യമായി അവർ വോട്ട് ചെയ്തോളും .

പിന്നെ കേന്ദ്ര മന്ത്രിസ്ഥാനം , കേരളത്തിൽ മത്സരിക്കുന്ന 20 ബിജെപി സ്ഥാനാർത്ഥികളും പറയുന്നത് ജയിച്ചാൽ അവർ കേന്ദ്ര മന്ത്രിയാകുമെന്നാണ് . കേന്ദ്ര മന്ത്രിയെന്ന് കേൾക്കുമ്പോൾ കുളിരൊന്നും പത്തനംതിട്ടക്കാർക്കുണ്ടാകില്ല , അവർ ഒരുപാട് കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും മന്ത്രിമാരെ കണ്ടതാണ് . അതൊന്നും പറഞ്ഞാൽ പത്തനംതിട്ടയിലെറിക്കില്ല .

ഏതായാലും വോട്ടെണ്ണുന്നതുവരെയുള്ള കേന്ദ്ര മന്ത്രിസ്ഥാനവും പത്രാസും മാത്രമേയുള്ളു , വോട്ടെണ്ണിക്കഴിയുമ്പോൾ ഇതെല്ലം പമ്പയാറ്റിൽ കിടക്കും.

Leave a Reply

Your email address will not be published. Required fields are marked *