Your Image Description Your Image Description
Your Image Alt Text

 

കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് അനുഭാവികളായ ബി.എൽ. ഒമാരെ വച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ടിവി രാജേഷ്. അതിന്റെ വ്യക്തമായ തെളിവാണ് കണ്ണൂർ മണ്ഡലം 70ാം നമ്പർ ബൂത്തിൽ നടന്നത്. ബി.എൽ.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ് പറഞ്ഞു. ബി.എൽ.ഒ തന്നെ കള്ളവോട്ടിന് നേതൃത്വം നൽകിയത് ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഭവത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

ടിവി രാജേഷിന്റെ കുറിപ്പ്: യു.ഡി.എഫ് അനുഭാവികളായ ബി.എൽ.ഒമാരെ വെച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അസൂത്രിത നീക്കമാണെന്നും അതിന്റെ വ്യക്തമായ തെളിവാണ് കണ്ണൂർ അസംബ്ലി മണ്ഡലം 70ാം നമ്പർ ബൂത്തിൽ നടന്നത്. ബി.എൽ.ഒ യുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയത്. ഈ കാര്യത്തിൽ UDF നേതൃത്വം നിലപാട് വ്യക്തമാക്കണം. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് വീട്ടിൽ വെച്ച് വോട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിൽ ബി.എൽ.ഒ മാരെ വെച്ച് ആസൂത്രിത ക്രമക്കേട് നടത്തി പരമാവധി വോട്ടുകൾ സമാഹരിക്കാതാണ് യുഡിഎഫ് തങ്ങളുടെ അനുകൂലികളായ ബി.എൽ.ഒ മാർക്ക് നൽകിയ നിർദ്ദേശം.

കണ്ണൂർ അസംബ്ലി മണ്ഡലം 70 നമ്പർ ബൂത്തിൽ 1420 നമ്പർ വോട്ടറായ 86 വയസ്സുള്ള കമലാക്ഷി. കെ., W/o കൃഷ്ണൻ വി.കെ എന്നവരെ കൊണ്ട് മറ്റൊരു ആളുടെ വോട്ട് ചെയ്യിപ്പിക്കാൻ ബി.എൽ.ഒ നേതൃത്വം കൊടുത്തിരിക്കുകയാണ്. 15.04.2024 നു കമലാക്ഷി.കെ എന്നവരെ കൊണ്ട് വോട്ട് ചെയ്യിക്കാനെന്ന വ്യാജേന ഇതേ ബൂത്തിലെ 1148 നമ്പർ വോട്ടറായ വി.കമലാക്ഷി, W/o ഗോവിന്ദൻ നായർ ‘കൃഷ്ണകൃപ’ എന്ന പേരിലുള്ള വീട്ടിലേക്കാണ് ബി.എൽ.ഒ ഗീത കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി വി കമലക്ഷിയുടെ വോട്ട് കെ കമലക്ഷിയെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു ബി.എൽ.ഒ ഗീത.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ ബോധപൂർവ്വം തെറ്റായി മറ്റൊരു വീട്ടിലേക്ക് നയിച്ചു കൊണ്ടുപോയി വോട്ടു ചെയ്യാനവകാശമില്ലാത്ത മറ്റൊരു സ്ത്രീ വോട്ടറെ കൊണ്ട് ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിക്കുകയാണ് ഉണ്ടായത്. യുഡിഎഫ് പ്രവർത്തകയായ ഗീത രാഷ്ട്രീയ താൽപര്യം വെച്ച് ആൾമാറാട്ടത്തിലൂടെ വ്യാജവോട്ട് ചെയ്യിപ്പിക്കുകയായിരുന്നു. യുഡിഎഫ് അനുഭാവികളായ ബി.എൽ.ഒമാരെ ഉപയോഗപ്പെടുത്തി ആൾമാറാട്ടം ഉൾപ്പെടെയുള്ള കുൽസിത മാർഗ്ഗത്തിലൂടെ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫിന്റെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഭാഗമാണ് മേൽപറഞ്ഞ നടപടി.
യുഡിഎഫ് അനുഭാവികളായ ബി.എൽ.ഒമാരുടെ യോഗം കണ്ണൂരിലെ സ്ഥാനാർത്ഥി നേരിട്ട് വിളിച്ചുച്ചേർത്തത് ഇതിന് വേണ്ടിയായിരുന്നു എന്ന സംശയം ശക്തമാവുകയാണ്. പരീക്ഷ എഴുത്താൻ പോയവരെയും ബന്ധുവീട്ടിൽ പോയവരെയും നാട്ടില്ലില്ലാത്തവരുടെ ലിസ്റ്റിൽപ്പെടുത്തി നൽകുകയാണ് യുഡിഎഫ്. ഇത് നാട്ടിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ്. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ വീട്ടിൽവെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏർപ്പെടുത്തിയ സൗകര്യത്തെയും ആസൂത്രിതമായ വ്യാജ വോട്ട് ചെയ്യിപ്പിക്കാനായി ഉപയോഗിക്കുകയാണ് യുഡിഎഫ്. ബി.എൽ.ഒ തന്നെ കള്ളവോട്ടിന് നേതൃത്വം നൽകിയത് ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം.

Leave a Reply

Your email address will not be published. Required fields are marked *