Your Image Description Your Image Description
Your Image Alt Text

 

സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കി. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് ലിങ്ക് റോഡ് ഏരിയയിൽ ഒരു കടയുടമ നായ്ക്കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് റോഡിലേക്ക് ഇടുന്ന വീഡിയോയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പട്ടിക്കുട്ടിയെ റോഡിലേക്ക് അടിച്ച് ഓടിച്ചത് പ്രധികരൻ സ്വദേശിയായ ഗുപ്തയാണെന്ന് പുനെക്കർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ പിംപ്രി പോലീസ് സ്റ്റേഷൻ ലിങ്ക് റോഡ് സ്വദേശിയായ ഹിതേഷ് ജയ്പാൽ കുണ്ഡനാനി പരാതി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗുപ്ത ട്രേഡേഴ്സ് എന്ന കടയുടെ ഉടമയാണ് ഗുപ്ത. കടയ്ക്ക് മുന്നിൽ നിന്നാണ് ചെറിയൊരു നായ കുട്ടിയെ ഇയാൾ ഇരുമ്പ് വടികൊണ്ട് അടിച്ച് അകറ്റുന്നത്. തിരക്കേറിയ റോഡിലേക്കാണ് ഇയാൾ പട്ടിക്കുട്ടിയെ അടിച്ച് ഓടിക്കാൻ ശ്രമിച്ചത്. അടിയേറ്റ പട്ടിക്കുട്ടി റോഡിൽ തളർന്ന് കിടക്കുന്നു. ക്രൂരമായ ആക്രമണത്തിൽ മൂന്ന് മാസം പ്രായമായ പട്ടിക്കുട്ടിയുടെ മുൻകാൽ ഓടിഞ്ഞു. വീഡിയോ ചിത്രീകരിച്ച ഹിതേഷ് പട്ടിക്കുട്ടിയെ ചികിത്സയ്ക്കായി വാക്കാട് മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൻറെ അടിസ്ഥാനത്തിൽ പിംപ്രി പോലീസ് ഗുപ്തയ്ക്കെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *