Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അജൈവമാലിന്യങ്ങൾ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. ചാത്തമംഗലം പഞ്ചായത്തിലെ കമ്പനിമുക്കിലെ സ്വകാര്യ ഭൂമിയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയിലാണ് പ്ലാസ്റ്റിക് കവറുകളും ഓൺലൈൻ കൊറിയർ കമ്പനികളുടെ പാക്കിംഗ് ബോക്‌സും ഭക്ഷണ പദാർത്ഥങ്ങൾ പൊതിയുന്ന കണ്ടെയ്‌നറുകളും മറ്റും ഇവിടെ തള്ളിയ നിലയിൽ കണ്ടത്.

മാലിന്യം പരിശോധിച്ചപ്പോൾ ഇതിലെ കൊറിയർ ബോക്‌സിൽ നിന്ന് മേൽവിലാസം കണ്ടെത്തി. ഈ വിലാസം പിന്തുടർന്നാണ് ആളെ കണ്ടെത്തിയത്. വാടകക്ക് നൽകിയ വീടിന്റെ വിലാസത്തിലാണ് ബോക്‌സ് വന്നിരുന്നത്. ഇവിടെ ഏതാനും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് താമസിക്കുന്നത്. കെട്ടിട ഉടമയെ വിവരം ധരിപ്പിച്ചെങ്കിലും ‘പ്രതി’ നിഷേധിച്ചു. എന്നാൽ അധികൃതർ ഇയാളിൽ നിന്ന് പിഴ ഈടാക്കുകുയം മാലിന്യം തിരച്ചെടുപ്പിക്കുകയും ചെയ്തു.

ചാത്തമംഗലത്ത് ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങൾ നിരോധിത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു നൽകിയ ചായക്കടക്കാരനിൽ നിന്നും പൊതുസ്ഥലത്ത് പുകവലിച്ചവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. പരിശോധനക്ക് ചൂലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സിജു കെ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ സുധ, എം സുധീർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *