Your Image Description Your Image Description
Your Image Alt Text

 

കാസര്‍കോട്: 111-ാം വയസിലും സമ്മതിദാനാവകാശം വിനിയോ​ഗിച്ച് കാസര്‍കോട് വെള്ളിക്കോത്തെ കുപ്പച്ചിയമ്മ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീട്ടിൽ വോട്ട് പ്രകാരം സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുന്ന ആദ്യയാളാണ് കുപ്പച്ചി അമ്മ. പോളിംഗ് ഉദ്യോഗസ്ഥര്‍ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ കൂടിയാണ് ഇവർ.

മകന്റെ മരുമകള്‍ ബേബിയുടെ സഹായത്തോടെ താത്കാലിക വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്ലാണ് അമ്മ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇട്ട കവര്‍ ഒട്ടിച്ച ശേഷം കവര്‍ മെറ്റല്‍ ഡ്രോപ്പ് ബോക്സില്‍ നിക്ഷേപിച്ചതോടെ വോട്ടിം​ഗ് പ്രക്രിയ പൂർത്തിയായി.

ലോക്സഭാ മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖർ വോട്ടിം​ഗ് പ്രക്രിയയ്‌ക്ക് ശേഷം സാക്ഷ്യം വഹിക്കാൻ വെള്ളിക്കോത്തെ വീട്ടിലെത്തിയിരുന്നു. വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച ജില്ലാ കളക്ടര്‍ കുപ്പച്ചിയമ്മയ്‌ക്ക് പൂച്ചെണ്ട് നൽകിയ ശേഷമാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *