Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: കോൺ​ഗ്രസ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ന​ഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സുകളിൽ മതവിദ്വേഷവും, രാജ്യ വിരുദ്ധ പരാമർശങ്ങളും ഉൾപ്പെടുത്തിയതായി പരാതി. ഇത് ചൂണ്ടികാട്ടി ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി കെ സജീവൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

സിഎഎ, മണിപ്പൂർ കലാപം,ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ ശത്രുത വളർത്തുന്നതാണ് ഫ്ലക്സെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു. കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നെന്ന പരാമർശവും ഫ്ലക്സിലുണ്ട്.

അത്യന്തം രാജ്യവിരുദ്ധവും, ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതുമായ ബോർഡെന്നും പരാതിയിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *