Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിൻറെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. ഹർജി അടിയന്തരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ ഹർജിക്കാരനായ ജോസഫ് സക്റിയുടെ അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ഹർജിയുടെ കാര്യം പരാമർശിച്ചത്.

പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ മറ്റു റാങ്കുകാർ കേസിന് പോകാതിരിക്കാൻ ഉന്നത പദവികൾ നൽകിയതായി ആരോപിച്ചാണ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം എത്തിയത്. ഹർജിക്കാരനായ ജോസഫ് സ്‌കറിയ ആണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി ഗണേശനും നാലാം റാങ്കിന് ഉടമയായ പി പി പ്രകാശനും ഉന്നത പദവികൾ നൽകി എന്നാണ് ആരോപണം.രണ്ട് പേരും പ്രിയ വർഗീസിൻറെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ ഇത് പിന്നീട് ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പി എസ് സി അംഗമായും സർവകലാശാലയിലെ പരീക്ഷ കമ്മീഷണറായും ഇവരെ നിയമിച്ചെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *