Your Image Description Your Image Description
Your Image Alt Text

 

ലഖ്‌നൗ: ഗോരഖ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയ്ക്കും ബോജ്പുരി നടനുമായ രവി കിഷൻ തൻറെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ ലഖ്‌നൗവിൽ കേസ്. രവി കിഷൻ്റെ ഭാര്യ പ്രീതി ശുക്ല നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

തിങ്കളാഴ്ച ലഖ്‌നൗവിൽ നടത്തിയ പത്രസമ്മേളനത്തിൽ, മുംബൈ നിവാസിയായ യുവതി തൻ്റെ മകളുടെ പിതാവാണ് രവി കിഷനെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരുന്നു. രവി കിഷൻ തൻ്റെ മകളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് അവർ ആരോപിച്ചിരുന്നു.

ഇതിനെത്തുടർന്ന് രവി കിഷൻ്റെ ഭാര്യ പ്രീതി ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിച്ച യുവതി, അവരുടെ ഭർത്താവ്, മകൾ, സമാജ്‌വാദി പാർട്ടി നേതാവ് കുമാർ പാണ്ഡേ,യൂട്യൂബ് ചാനൽ നടത്തുന്ന മാധ്യമപ്രവർത്തകൻ ഖുർഷിദ് ഖാൻ ​​എന്നിവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഐപിസി 120ബി, 195, 386, 388, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അധോലോകവുമായുള്ള ബന്ധം ഉണ്ടെന്ന് പറഞ്ഞ് ആരോപണം ഉന്നയിച്ച യുവതി തന്നെ ഭീഷണിപ്പെടുത്തിയെന്ന് പ്രീതി ശുക്ല പരാതിയിൽ പറയുന്നു. നിങ്ങൾ അനുസരിച്ചില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഭർത്താവിനെ ബലാത്സംഗ കേസിൽ കുടുക്കും എന്ന് ആരോപണം ഉന്നയിച്ച യുവതി തന്നോട് പറഞ്ഞതായി പ്രീതി ശുക്ല അവകാശപ്പെട്ടു.
അപർണ താക്കൂർ 20 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പരാമർശമുണ്ട്.മുംബൈയിലും സമാനമായ പരാതി ഈ യുവതിക്കെതിരെ ഉയർന്നിട്ടുണ്ട്. ഇത് വകവയ്ക്കാതെ ഏപ്രിൽ 15ന് ലഖ്‌നൗവിലെത്തി അപർണ ഠാക്കൂർ വാർത്താസമ്മേളനം നടത്തി രവി കിഷനെതിരെ ആരോപണം ഉന്നയിച്ചു.

തന്നെയും ഭർത്താവിനെയും അപകീർത്തിപ്പെടുത്തി തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് പ്രീതി ശുക്ല പരാതിയിൽ ആശങ്ക പ്രകടിപ്പിച്ചത്. അതേ സമയം എഫ്ഐആറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകനുമായി കൂടിയാലോചിച്ച് വരികയാണെന്നും ആരോപണം ഉന്നയിച്ച യുവതി പറഞ്ഞു.

മകളുടെ വിദ്യാഭ്യാസം, വിവാഹം, ഭാവി എന്നിവയ്ക്കായി 20 കോടി രൂപ ആവശ്യപ്പെട്ട് 10 മാസം മുമ്പ് മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകൻ മുഖേന രവി കിഷന് വക്കീൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *