Your Image Description Your Image Description

 

കാ​സ​ർ​കോ​ട്: വോ​ട്ടി​ങ് മെ​ഷീ​നി​ൽ താ​മ​ര​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും ആ ​ചി​ഹ്ന​ത്തി​ന് വോ​ട്ട് വീ​ഴു​ന്ന സാ​ങ്കേ​തി​ക​പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു​വെ​ന്ന് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം ഭര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​രാ​തി​ക്കി​ട​യാ​ക്കി​യ വോ​ട്ടി​ങ്‌ യ​ന്ത്ര​ങ്ങ​ളി​ൽ 1000 വോ​ട്ട്‌ വീ​തം മോ​ക്ക്‌ പോ​ളാ​യി ചെ​യ്‌​തു.

തെ​റ്റാ​യി ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്‌ ബോ​ധ്യ​പ്പെ​ട്ട്‌ എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഒ​പ്പി​ട്ട്‌ ന​ൽ​കി​യി​ട്ടു​ണ്ട്‌. മൂ​ന്ന്‌ ഘ​ട്ട​മാ​യി മോ​ക്ക്‌​പോ​ൾ ന​ട​ത്തു​ന്നു​ണ്ട്‌. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന നേ​ര​ത്തേ ക​ഴി​ഞ്ഞു. ര​ണ്ടാം​ഘ​ട്ട​മാ​ണ്‌ ഇ​പ്പോ​ൾ ന​ട​ന്ന​ത്‌. മൂ​ന്നാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ്‌ ദി​ന​ത്തി​ൽ പോ​ളി​ങ്‌ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. അ​ന്നേ​രം 50 വോ​ട്ട്‌ വീ​തം ചെ​യ്‌​ത്‌ അ​തി​ന്റെ വി​വി പാ​റ്റ്‌ സ്ലി​പ്പു​ക​ൾ സൂ​ക്ഷി​ച്ച​ു​വെ​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *