Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: തെലങ്കാനയിൽ സംഘപരിവാർ സ്‌കൂൾ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ഫോണിൽ സംസാരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് രേവന്ത് റെഡ്ഢിയോട് ആവശ്യപ്പെട്ടു. കർശന നടപടി സ്വീകരിക്കാൻ ഇതിനോടകം പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഢി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ഏപ്രിൽ 16നാണ് കാത്തലിക് മാനേജ്മെന്റിന് കീഴിലുള്ള സെന്റ്. മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ സംഘപരിവാർ ആക്രമണമുണ്ടായത്. കാവി വസ്ത്രങ്ങൾ ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമയ്ക്ക് നേരെ കല്ലേറ് നടത്തുകയും സ്‌കൂളിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു.’ അക്രമത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *