Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ജെ.ഡി പവര്‍ 2024ന്‍റെ ഇന്ത്യ ടൂവീലര്‍ ഐക്യൂഎസ്, എപിഇഎഎല്‍  സ്റ്റഡീസില്‍ 10 വിഭാഗങ്ങളില്‍ 7 ബഹുതികള്‍ സ്വന്തമാക്കി. ഉടമസ്ഥതയുടെ ആദ്യ ആറുമാസത്തിനുള്ളില്‍ ഇരുചക്രവാഹനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ടൂവീലര്‍ ഇനീഷ്യല്‍ ക്വാളിറ്റി സ്റ്റഡിയില്‍ (ഐക്യുഎസ്) കമ്പനിയില്‍ നിന്നുള്ള നാല് മോഡലുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകള്‍, എഐ പിന്തുണയോടെയുള്ള അനലിറ്റിക്സ്, ഉപദേശക സേവനങ്ങള്‍ എന്നിവയില്‍ ആഗോള മുന്‍നിരക്കാരാണ് ജെ.ഡി പവര്‍.

ടിവിഎസ് ജൂപ്പിറ്റര്‍ 125 പ്രാരംഭ ഗുണനിലവാരത്തില്‍ (ഇനീഷ്യല്‍ ക്വാളിറ്റി) മികച്ച എക്സിക്യൂട്ടീവ് സ്കൂട്ടറായി.  പ്രാരംഭ നിലവാരത്തില്‍ രണ്ടാമത്തെ ഇക്കണോമി സ്കൂട്ടര്‍ നേട്ടവും ടിവിഎസ് ജൂപ്പിറ്റര്‍ 125 നേടി. ടിവിഎസ് റേഡിയോണ്‍ പ്രാരംഭ ഗുണമേന്മയില്‍ മികച്ച ഇക്കോണമി മോട്ടോര്‍സൈക്കിളായി. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 2വി പ്രാരംഭ ഗുണനിലവാരത്തില്‍ മികച്ച പ്രീമിയം മോട്ടോര്‍സൈക്കിള്‍. ടിവിഎസ് റൈഡര്‍ പ്രാരംഭ ഗുണനിലവാരത്തില്‍ മികച്ച രണ്ടാമത്തെ എക്സിക്യൂട്ടീവ് മോട്ടോര്‍സൈക്കിളായും തിരഞ്ഞെടുക്കപ്പെട്ടു.

ജെ.ഡി പവര്‍ 2024 ഇന്ത്യ ടൂവീലര്‍ എപിഇഎഎല്‍ സ്റ്റഡീസിലെ അഞ്ച് സെഗ്മെന്‍റ് അവാര്‍ഡുകളില്‍  നാലെണ്ണവും ടിവിഎസ് മോഡലുകള്‍ സ്വന്തമാക്കി. ടിവിഎസ് ജൂപ്പിറ്റര്‍ ആണ് ഏറ്റവും ആകര്‍ഷകമായ ഇക്കോണമി സ്കൂട്ടര്‍. ടിവിഎസ് റേഡിയോണ്‍ ഏറ്റവും ആകര്‍ഷകമായ ഇക്കോണമി മോട്ടോര്‍സൈക്കിളായി. ടിവിഎസ് റൈഡര്‍ ഏറ്റവും ആകര്‍ഷകമായ എക്സിക്യൂട്ടീവ് മോട്ടോര്‍സൈക്കിള്‍, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 2വി ഏറ്റവും ആകര്‍ഷകമായ പ്രീമിയം മോട്ടോര്‍സൈക്കിള്‍, ടിവിഎസ് എന്‍ടോര്‍ക്ക് ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ എക്സിക്യൂട്ടീവ് സ്കൂട്ടര്‍ എന്നിങ്ങനെയാണ് മറ്റു ബഹുമതികള്‍.

ഒന്നിലധികം ഉല്‍പ്പന്ന സെഗ്മെന്‍റുകളില്‍ ഉയര്‍ന്ന സ്ഥാനം ഉറപ്പാക്കുന്നത് തങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള ഉപഭോക്താവിന്‍റെ ആത്മവിശ്വാസം തെളിയിക്കുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ. എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *