Your Image Description Your Image Description
Your Image Alt Text

എത്ര സൈബർ ആക്രമണം നടത്തിയാലും കുലുങ്ങില്ല , തീയിൽ കുരുത്തതാ വെയിലത്ത് വാടില്ല , പരാജയ ഭീതികൊണ്ട് ലീഗും കോൺഗ്രസ്സും കെ കെ ശൈലജ ടീച്ചറിനെതിരെ സമൂഹ മാധ്യമത്തിൽ അവഹേളിച്ചാൽ അതിന് തക്കശിക്ഷ നല്കാൻ ഇവിടെ നിയമ സംവിധാനങ്ങളുണ്ട് .

കെ കെ ശൈലജ ടീച്ചർക്ക് നേരെയുള്ള സൈബർ ആക്രമണം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. നടപടി എടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ല; അശ്ലീല പ്രചരണം തടയുന്നതിൽ പൊലീസ് പരാജയമാണോ ? ശൈലജ ടീച്ചർ ക്കെതിരായ സൈബർ ആക്രമണത്തെ തള്ളിപ്പറഞ്ഞ് കെ കെ രമ വരെ രംഗത്തെത്തി .

മുഖമില്ലാത്ത ആളുകൾ വഴി ലൈംഗിക ചുവയോടെ ഉള്ള അധിക്ഷേപങ്ങൾ ആദ്യത്തെ അനുഭവം അല്ലെന്നാണ് കെ കെ രമ ചൂണ്ടിക്കാണിക്കുന്നത് . പലപ്പോഴായി സൈബർ സെല്ലിന് പരാതി നൽകിയ വിഷയമാണെന്നും പരാതിയിൽ വസ്തുതാപരമായ അന്വേഷണം നടന്നിട്ടില്ലെന്നും കെ കെ രമ പറഞ്ഞു .

ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പൊലിസ് കേസെടുത്തു. ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്.

യു.ഡി.എഫും ഷാഫി പറമ്പിലുംവ്യാജപ്രചാരണങ്ങളിലൂടെ തന്നെ തേജോവധം ചെയ്യുന്നതായി കെ.കെ. ശൈലജ ആരോപിച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നു, കുടുംബ ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു.

വ്യാജ വീഡിയോ ക്ലിപ്പുകൾഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ്. ഒരു ധാർമ്മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ആരും വിശ്വസിക്കില്ല . വടകര കെ.എൽ 18 എന്ന പേജിൽ ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചു . അശ്ളീല പോസ്റ്റുകള്‍ വ്യാപകമായതോടെ സാമൂഹികമാധ്യമങ്ങളില്‍ ശൈലജ ടീച്ചറിനെ പിന്തുണച്ചു പ്രമുഖർ രംഗത്തെത്തി .

നിപയെ ഫലപ്രദമായി ചെറുക്കാന്‍ മുന്നില്‍ നിന്ന് നയിച്ച ശൈലജ കേരളത്തിലെ സ്ത്രീകളുടെ അഭിമാനമാണെന്നും അനുകൂല കമന്റുകളും പോസ്റ്റുകളും ഫെയ്സ്ബുക്കിൽ നിറഞ്ഞു . ഇതുപോലെ ആക്രമിക്കപ്പെട്ട മറ്റൊരാളുണ്ടാവുമോയെന്ന് സംശയമാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സി.എസ്. ചന്ദ്രിക പറയുമ്പോള്‍ ശൈലജ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് സാമൂഹികപ്രവര്‍ത്തകയായ കെ.അജിത പങ്കുവെയ്ക്കുന്നത്.

ശൈലജ ടീച്ചര്‍ക്ക് നേരെ മുന്‍പില്ലാത്ത തരത്തിലുള്ള സൈബര്‍ ആക്രണമാണുണ്ടാകുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വനിതാ സ്ഥാനാര്‍ഥികള്‍ ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയമാണ്. കോവിഡ് കാലത്തും നിപ കാലത്തും ശൈലജ ടീച്ചര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ലോകമാകെ ശ്രദ്ധിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ തന്നെ അഖിലേന്ത്യാ നേതാവും മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകയുമായ ശൈലജ ടീച്ചര്‍ക്ക് നേരേയുണ്ടാകുന്ന സൈബര്‍ ആക്രമണത്തിന്റെ സ്വഭാവം ഞെട്ടിക്കുന്നതാണ്. അശ്ലീലചുവയുള്ള ചിത്രങ്ങളടക്കം പ്രചരിപ്പിക്കുന്നു. ഏത് പാര്‍ട്ടി പശ്ചാത്തലമുള്ള വനിതയാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഇതുവരെയുള്ള കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് കളങ്കമുണ്ടാക്കുന്നതാണ്.

ഇങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ എങ്ങനെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരും. മുതിര്‍ന്ന വനിതാ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പ്രതികരണം ഇങ്ങനെയാണെങ്കില്‍ പ്രായം കുറഞ്ഞവര്‍ എങ്ങനെ ധൈര്യത്തോടെ ഈ രംഗത്തേക്ക് കടന്നുവരും? നുണക്കഥകളുണ്ടാക്കി പ്രചരിപ്പിച്ച് മനോവീര്യം തകര്‍ത്ത് ആത്മാഭിമാനം മുറിപ്പെടുത്തുക, അത് കണ്ട് രസിക്കുക .

ശൈലജ ടീച്ചര്‍ ജയിക്കാന്‍ പോകുന്നുവെന്ന ഭീതി തന്നെയാകും ഇത്തരം മോശം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് മോശക്കാരാകുന്നത്. കാരണം ശൈലജ ടീച്ചറെ ജനങ്ങള്‍ക്ക് അറിയാം. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ വനിതാ നേതാവ് കൂടിയാണ് ശൈലജ ടീച്ചര്‍.

കേരളത്തിലെ മുഖ്യമന്ത്രി ആകാന്‍ പോലും ജനങ്ങള്‍ ആഗ്രഹിച്ച നേതാവ് കൂടിയാണവര്‍. കാരണം നിപയും കോവിഡുമുണ്ടായ സമയത്ത് ടീച്ചര്‍ അത്രത്തോളം സ്വയം സമര്‍പ്പിച്ചിട്ടുണ്ട്. നിപ, കോഴിക്കോട്ടുകാരെ സംബന്ധിച്ച് മറക്കാന്‍ കഴിയാത്ത സമയമാണ്. മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണം ശൈലജ ടീച്ചറാണ്.

ഇതൊക്കെ അറിയുന്ന ജനങ്ങള്‍ക്ക് മുന്നില്‍ ടീച്ചറെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ്. തങ്ങളുടെ നിലവാരം അത്രത്തോളം മോശമാണെന്നാണ് സൈബര്‍ ആക്രമണം നടത്തുന്നവര്‍ സ്വയം തുറന്നുകാട്ടുന്നത്. ശൈലജ ടീച്ചര്‍ തീര്‍ച്ചയായും ജയിക്കുമെന്നാണ് കെ. അജിത പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *