Your Image Description Your Image Description
ആലപ്പുഴ: കേരള സർക്കാർ കയർ വികസന വകുപ്പിന്റെ നേതൃത്വത്തിൽ കയർ ഭൂവസ്ത്രം കായംകുളം പ്രോജക്ട് തല ഏകദിന സെമിനാർ നാളെ (ഡിസംബർ 28) രാവിലെ 9.30 ന് കായംകുളം മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. യു. പ്രതിഭ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും.
കയർ ഭൂവസ്ത്രവിതാനം വിപുലമാക്കുന്നതിനും വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
സെമിനാറിൽ മുൻസിപ്പൽ ചെയർപേഴ്സൺ പി.ശശികല അധ്യക്ഷത വഹിക്കും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, കായംകുളം നഗരസഭ വാർഡ് കൗൺസിലർ കെ. പുഷ്പദാസ്, കയർ പ്രോജക്ട് ഓഫീസർ ആർ. റഹ്മത്ത്, അസിസ്റ്റന്റ് രജിസ്ട്രാർ വി. അമ്പിളി തുടങ്ങിയവർ പങ്കെടുക്കും.
തൊഴിലുറപ്പും കയറുഭൂവസ്ത്ര സംയോജിത പദ്ധതിയും, കയർ ഭൂവസ്ത്രവിതാനത്തിലെ സാങ്കേതിക വശങ്ങൾ എന്നീ വിഷയങ്ങളിൽ എം.ജി.എൻ.ആർ. ഇ. ജി.എസ് ജോയിൻ പ്രോഗ്രാം കോർഡിനേറ്റർ ജോൺസൺ പ്രേംകുമാർ, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ സെയിൽസ് മാനേജർ ആർ. അരുൺ ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും

Leave a Reply

Your email address will not be published. Required fields are marked *