Your Image Description Your Image Description
Your Image Alt Text

ഡൽഹി: ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേ​ഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിലെന്ന് സൂചന. ട്രെയിനി‍ന്റെ ഡിസൈൻ തയ്യാറാക്കുന്നത് ചെന്നൈയിലെ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിലാണ്.

നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിർദിഷ്ട അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ആണ് ഉപയോഗിക്കുന്നത്. ഷിൻകാൻസെൻ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും.

ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിലാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഇപ്പോൾ പൂജ്യത്തിൽ നിന്ന് 100 കി.മീ/മണിക്കൂറിലേക്ക് 52 സെക്കൻഡിനുള്ളിൽ വേഗത കൈവരിക്കാൻ കഴിയും. എന്നാൽ നിലവിലുള്ള ബുള്ളറ്റ് ട്രെയിനുകൾക്ക് ഇത് 54 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുന്നത്. വന്ദേഭാരത് ട്രെയിനുകൾ ഇൻറഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ആഭ്യന്തരമായി വികസിപ്പിച്ചതാണ്.
നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ നേതൃത്വത്തിലാണ് ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നത്. മുംബൈ – അഹമ്മദാബാദ് പാതയിലൂടെ രണ്ട് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവെമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *