Your Image Description Your Image Description
Your Image Alt Text

പ്രശസ്ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജയരാജിൻറെ സംവിധാനത്തിൽ 1997 ൽ പ്രദർശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതിൽ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. കർമ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് ചിത്രങ്ങൾ.

സ്കൂൾ പഠനകാലത്തുതന്നെ സാഹിത്യത്തോട് താൽപര്യം പ്രകടിപ്പിച്ച ബൽറാം ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നോവൽ എഴുതിയത്. ​ഗ്രാമം എന്നായിരുന്നു ഇതിൻറെ പേര്. എന്നാൽ ഇരുപതാം വയസിലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിൻറേത്.

തിരക്കഥാകൃത്ത് എന്നതിന് പുറമെ ഒട്ടേറെ ​ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കാശി എന്ന മറ്റൊരു നോവലിനൊപ്പം ബലൻ (സ്മരണകൾ), മുയൽ ​ഗ്രാമം, രവി ഭ​ഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. കെ എൻ സൗമ്യയാണ് ഭാര്യ. മകൾ ​ഗായത്രി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *