Your Image Description Your Image Description
Your Image Alt Text

 

ഛത്തീസ്‍ഗഢ്: നാരായൺപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ദൻഡാക്‍വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെ ആണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്.

പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം വിട്ടത്. പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കാങ്കീര് ജില്ലയ്ക്ക് സമീപം ആണ് നാരായൺപൂർ ജില്ല. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു അടക്കം കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരിക്കുന്നതായാണ് സൂചന. എന്നാലിക്കാര്യത്തിൽ ഇനിയും ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *