Your Image Description Your Image Description
Your Image Alt Text

ദു​ബായ്: ലൈ​സ​ൻ​സി​ല്ലാ​ത്ത ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ ക​ട​ത്തു​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ബ​സ്​ ദു​ബായ് പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. പൊ​തു​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ബ​സ്​ പി​ടി​കൂ​ടി​യ​ത്.

വ്യ​ക്തി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ​

സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളി​ല്ലാ​തെ ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ടാ​ൽ വ​ലി​യ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത്​ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ലും അം​ഗീ​കൃ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും ആ​യി​രി​ക്ക​ണ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ സ​സ്പെ​ക്ട്സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഫി​നോ​മി​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ബ്രി. ​അ​ലി അ​ൽ ശം​സി പ​റ​ഞ്ഞു.

വാ​ഹ​ന​ത്തി​ന് നി​ർ​ദി​ഷ്ട നി​റ​വും തു​റ​ന്ന മേ​ൽ​ക്കൂ​ര​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ക​ര​മാ​യ, തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ വാ​ഹ​ന​ത്തി​ലു​ണ്ടെ​ന്ന് റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന സൂ​ച​ന​ക​ളും അ​ട​യാ​ള​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​സ​ൻ​സു​ള്ള​തും അം​ഗീ​കൃ​ത​വു​മാ​യ വ്യ​ക്തി​ക​ളി​ൽ നി​ന്ന് മാ​​ത്രം സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങാ​നും ലൈ​സ​ൻ​സി​ല്ലാ​ത്ത വി​ൽ​പ​ന​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പി​ലെ ലെ​ഫ്. കേ​ണ​ൽ താ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *