Your Image Description Your Image Description
Your Image Alt Text

 

ബ്ലെസി ചിത്രം ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബിനൊപ്പം തന്നെ ഹൃദയം കവർന്ന ഹക്കിം എന്ന കഥാപാത്രമായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച നടനാണ് ഗോകുൽ. നിഷ്കളങ്കമായ പുഞ്ചിരിയോടെ മരുഭൂമിയിൽ വന്നിറങ്ങി, ഒടുവിൽ പ്രേക്ഷകരുടെ ഹൃദയം പറിച്ചെടുത്ത് പിടഞ്ഞു മരിച്ച ഹക്കിമിനെ അവതരിപ്പിച്ച ഗോകുലിന് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ കരിയറിലെ രണ്ടാമത്തെ ചിത്രത്തില്‍ നായകനായ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗോകുല്‍. പൃഥ്വിരാജ് ആണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

വിനോദ് രാമന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്ലേച്ഛന്‍ എന്ന ചിത്രത്തിലാണ് ഗോകുല്‍ നായകനാവുന്നത്. ചിത്രത്തിലൂടെ വിമോചകനും വിമതനും കാമുകനുമായി മറ്റൊരു പകർന്നാട്ടത്തിനൊരുങ്ങുകയാണ് ഗോകുൽ. സ്പുട്നിക് ഫിലിംസ്, എബിഎക്സ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *