Your Image Description Your Image Description
Your Image Alt Text

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയെ മൂന്ന് സിക്സുകൾ തുടർച്ചയായി അടിച്ച എംഎസ് ധോണി ഞായറാഴ്ചത്തെ പ്രകടനം സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വെറും 4 പന്തിൽ 20 റൺസ് നേടിയ ധോണി ആരാധകരെ അമ്പരപ്പിച്ച പ്രകടനമാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ എടുത്തത്.

സ്റ്റാർ ഫിനിഷൻ വിൻറേജ് ധോണിയെ വീണ്ടും കണ്ടു എന്നാണ് പലയിടത്തും വന്ന കമൻറ്. ബോളിവുഡ് താരങ്ങളായ കരീന കപൂർ, അഭിഷേക് ബച്ചൻ, നേഹ ധൂപിയ, ജോൺ എബ്രഹാം എന്നിവരെല്ലാം മത്സരം കാണാൻ എത്തിയിരുന്നു. ധോണിയുടെ മാസ്മരിക പ്രകടനത്തിൽ ഇവർ അത്ഭുതപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

അതേ സമയം ഐപിഎൽ എൽ ക്ലാസിക്കോയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 20 റൺസിൻറെ ആവേശം ജയമാണ് ലഭിച്ചത്. സിഎസ്‌കെ മുന്നോട്ടുവെച്ച 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറി (63 ബോളിൽ 105*) പാഴായി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ്-206/4 (20), മുംബൈ ഇന്ത്യൻസ്-186/6 (20). 11-ാം ഓവറിൽ നൂറ് കടന്നിട്ടും ചെന്നൈ ബൗളർമാരുടെ തിരിച്ചുവരവിൽ മുംബൈ ആരാധകരുടെ ഹൃദയം തകരുകയായിരുന്നു. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ബാറ്റിംഗിൽ തിളക്കാനായില്ല.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 206 റൺസ് എന്ന പടുകൂറ്റൻ സ്കോർ എഴുതിച്ചേർക്കുകയായിരുന്നു. അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ ഹാട്രിക് സിക്‌സറിന് പറത്തി ‘തല’ ഫിനിഷിംഗാണ് സിഎസ്‌കെയെ 200 കടത്തിയത്. ധോണിയുടെ ഈ കാമിയോയാണ് സിഎസ്‌കെയുടെ ജയത്തിൽ നിർണായകമായ ഒരു ഘടകം

Leave a Reply

Your email address will not be published. Required fields are marked *