Your Image Description Your Image Description
Your Image Alt Text

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞു 4 മരണം. 7 പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 20 പേരാണ് ഉണ്ടായിരുന്നത്. കാണാതായവർക്കായി സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

ഇന്നു രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. തിങ്കളാഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത.

Leave a Reply

Your email address will not be published. Required fields are marked *